പത്തനംതിട്ട : കേരളത്തിന്‍റെ വിദ്യാഭ്യാസ സാമൂഹ്യ മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്ന് ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തനം നടത്തിയ ഭരണകര്‍ത്താവായിരുന്നു മുന്‍ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്‍റുമായിരുന്ന ആര്‍. ശങ്കറെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ആര്‍. ശങ്കറിന്‍റെ അന്‍പത്തിരണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവനില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്‍റുമെന്ന നിലയില്‍ കേരളത്തെ ഭരണ രംഗത്തും രാഷ്ട്രീയ രംഗത്തും അദ്ദേഹത്തിന്‍റെ സംഭാവനകള്‍ എന്നും സ്മരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്‍റെ കാലഘട്ടത്തില്‍ കേരളത്തില്‍ നടന്നത് വിദ്യാഭ്യാസ വിപ്ലവം തന്നെയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.
ഡി.സി.സി വൈസ് പ്രസിഡന്‍റ് എ. സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് ബാബുജി ഈശോ, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റുമാരായ റനീസ് മുഹമ്മദ്, നാസര്‍ തോണ്ടമണ്ണില്‍, നേതാക്കളായ പി.കെ. ഗോപി, പി.കെ. ഇക്ബാല്‍, എ. ഫറൂക്ക്, അജിത് മണ്ണില്‍, ഷാനവാസ് പെരിങ്ങമല, ജോസ് കൊടുന്തറ, റ്റി.എസ്. സുനില്‍ കുമാര്‍, ജോണ്‍ കിഴക്കേതില്‍ എന്നിവര്‍ പ്രസംഗിച്ചു.