ദുബായ്: മുഹമ്മദ് ബിൻ സായിദ് റോഡിൽ മിർദിഫ് സിറ്റി സെന്ററിന് സമീപത്തെ ഗതാഗതക്കുരുക്കിന് പരിഹാരമായി. ഇതിനായി മിർദിഫിന് സമീപത്തെ റബത് സ്ട്രീറ്റിലേക്കുള്ള (എക്സിറ്റ് 55) നവീകരണം റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ.) പൂർത്തിയാക്കി. പുതിയപാത കൂട്ടിച്ചേർക്കുന്നതുൾപ്പെടെ 600 മീറ്റർ നവീകരണമാണ് നടപ്പാക്കിയത്. ഇതോടെ റബത് സ്ട്രീറ്റിലെ പാതകളുടെ എണ്ണം മൂന്നായി. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽനിന്ന് റബത് സ്ട്രീറ്റിലേക്ക് ഇനിമുതൽ മണിക്കൂറിൽ 4500 വാഹനങ്ങൾക്കുവരെ കടന്നുപോകാം. നേരത്തെയിത് 3000 ആയിരുന്നു. മാത്രമല്ല ഗതാഗതത്തിരക്ക് ഒഴിവാകുന്നതോടെ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽനിന്ന് ബിസിനസ് ബേ ക്രോസിങ്ങിലേക്കുള്ള യാത്രാസമയം 10 മിനിറ്റിൽനിന്ന് നാലു മിനിറ്റായി കുറയുകയും ചെയ്യും.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.