Saturday, May 10, 2025 5:42 pm

ബാസ്റ്റിൽ ഡേ പരേഡിലേക്ക് മോദിക്ക് ക്ഷണം ലഭിക്കാൻ കാരണം റഫാൽ- രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഫ്രാൻസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം പൂർത്തിയായതിന് പിന്നാലെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. റഫാലാണ് നരേന്ദ്ര മോദിക്ക് ബാസ്റ്റിൽ ഡേ പരേഡിലേക്കുള്ള ക്ഷണമൊരുക്കിയതെന്ന് രാഹുൽ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമർശനം. മണിപ്പൂർ കത്തുന്നു. യുറോപ്യൻ പാർലമെന്റ് ഇന്ത്യയുടെ അഭ്യന്തര കാര്യം ​ചർച്ച ചെയ്യുന്നു. ഇനിയും പ്രധാനമന്ത്രി മൗനം വെടിഞ്ഞിട്ടില്ല. റഫാലാണ് മോദിക്ക് ബാസ്റ്റിൽ ഡേ പരേഡിലേക്കുള്ള ക്ഷണമൊരുക്കിയതെന്ന് രാഹുൽ പറഞ്ഞു. നേരത്തെ ഫ്രാൻസ് സന്ദർശനത്തിനിടെ 26 റഫാൽ വിമാനങ്ങൾക്ക് കൂടി ഇന്ത്യ ഓർഡർ നൽകിയിരുന്നു. ഫ്രാൻസിൽ ബാസ്റ്റിൽ ഡേ ആഘോഷങ്ങളിൽ പ​ങ്കെടുക്കാൻ കഴിഞ്ഞത് ഒരുപാട് പ്രത്യേകതകളുള്ള അനുഭവങ്ങൾ സമ്മാനിച്ചുവെന്നും മോദി പറഞ്ഞിരുന്നു.

പ്രസിഡന്റ് ഇമാനുവൽ മാക്രോണിനേയും ഫ്രഞ്ച് ജനതയേയും മോദി നന്ദിയറിയിച്ചു. ഫ്രാൻസുമായുള്ള സൗഹൃദം ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫ്രാൻസിന്റെ പരമോന്നത പുരസ്കാരമായ ‘സൈന്യത്തിന്റെ മഹത്തായ കുരിശ്’ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ സമ്മാനിച്ചിരുന്നു. ഇതോടെ മോദി, ഗ്രാൻഡ് ക്രോസ് ഓഫ് ലീജൻ ഓഫ് ഓണർ (സൈന്യത്തിന്റെ മഹത്തായ കുരിശ്) പുരസ്കാരം സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി മാറുകയും ചെയ്തിരുന്നു. പുരസ്കാരത്തിന് ഇന്ത്യൻ ജനതയുടെ പേരിൽ മോദി നന്ദി പറഞ്ഞു. മോദിക്കായി മക്രോൺ നൽകിയ സ്വകാര്യ അത്താഴവിരുന്നു നടന്ന എൽ.സി പാലസിൽ വച്ചായിരുന്നു പുരസ്കാരം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നി താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്നീഷ്യന്റെ താൽക്കാലിക ഒഴിവ്

0
റാന്നി : താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്നീഷ്യന്റെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യത:...

ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഒമർ അബ്ദുള്ള

0
ശ്രീനഗർ: പാകിസ്താന്റെ ഷെല്ലാക്രമണത്തിൽ ജമ്മുകശ്മീരിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം...

പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനത്തിന്റെ ഭാഗമായി കുഴിയായി കിടന്ന വയൽ നാട്ടുകാർ...

0
ചെല്ലക്കാട് : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനത്തിന്റെ ഭാഗമായി...

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50...