ദില്ലി: അതിര്‍ത്തി സംഘര്‍ഷവും സാമ്പത്തിക പ്രതിസന്ധിയും കൊവിഡ് പ്രതിരോധവും അടക്കമുളള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയുളള ആക്രമണത്തിന് മൂര്‍ച്ച കൂട്ടി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനം കാരണം ടൈറ്റാനിക്കിന് സമാനമായി രാജ്യത്തിന്റെ അവസ്ഥ മാറിയിരിക്കുകയാണ് എന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
നരേന്ദ്ര മോദിയും മാധ്യമങ്ങളും ചേര്‍ന്ന് വിഷയങ്ങള്‍ വഴി തിരിച്ച് വിടാന്‍ ശ്രമിക്കുന്നുണ്ടെന്നും ഒരു പരിധിക്കപ്പുറം പ്രശ്‌നങ്ങള്‍ ഒളിച്ച് വെയ്ക്കാന്‍ സാധിക്കില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. തനിക്ക് വേണ്ടത് മാത്രം കേള്‍ക്കുകയെന്നത് നരേന്ദ്ര മോദിക്ക് ഇനി തുടരാനാകില്ല. തൊഴിലില്ലായ്മയും കടന്ന് കയറ്റങ്ങളും സാമ്പത്തിക പ്രതിസന്ധിയുമെല്ലാം മുന്നിലുണ്ട്. മഞ്ഞ് കൂനയില്‍ ഇടിച്ച് തകര്‍ന്ന ടൈറ്റാനിക് കപ്പലിനെ പോലെ എന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
സൈന്യം അതിര്‍ത്തിയില്‍ സംഘര്‍ഷം നേരിടുമ്പോള്‍ സര്‍ക്കാരിനെങ്ങനെയാണ് പറയാന്‍ സാധിക്കുന്നത് ഒരു കയ്യേറ്റവുമില്ലെന്നും ഒന്നും സംഭവിച്ചിട്ടില്ലെന്നും. ഇത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടണമെന്നും സോണിയാ ഗാന്ധി വിളിച്ച് ചേര്‍ത്ത വെര്‍ച്യല്‍ യോഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്ന സര്‍ക്കാര്‍ നയത്തിന് എതിരെയും രാഹുല്‍ ഗാന്ധി തുറന്നടിച്ചു. എല്‍ഐസിയുടെ ഓഹരികള്‍ സര്‍ക്കാര്‍ വില്‍ക്കുന്നു എന്നുളള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് രാഹുലിന്റെ പ്രതികരണം.
സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ രാജ്യത്തിന്റെ സ്വത്തുക്കള്‍ വിറ്റഴിക്കുകയാണ് എന്നും അത് നാണക്കേടാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വിറ്റഴിക്കുക എന്നുളള പരിപാടിയാണ് നരേന്ദ്ര മോദി ഇപ്പോള്‍ നടത്തുന്നത്. രാജ്യത്തിന്റെ സ്വത്തുക്കള്‍ ഓരോന്നായി അവരുണ്ടാക്കി വെച്ച സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ വില്‍പന നടത്തുകയാണ് എന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.