കരിപ്പൂര്‍: വയനാട് ലോക്സഭ മണ്ഡലത്തിലെ പൊതുപരിപാടികളില്‍ പങ്കെടുക്കാനായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും എം.പിയുമായ രാഹുല്‍ ഗാന്ധി കരിപ്പൂരിലെത്തി. കരിപ്പൂര്‍ വിമാനത്താവളത്തിനുള്ളില്‍ വെച്ച് കോണ്‍ഗ്രസ്, യു.ഡി.എഫ് നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ നിയമസഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായാണ് റിപ്പോര്‍ട്ട്.
രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. സീറ്റ് വിഭജനം ചര്‍ച്ചയായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍, എം.എം. ഹസന്‍, മുസ് ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ് അടക്കമുള്ളവര്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചു.
സ്വന്തം ലോക്സഭ മണ്ഡലമായ മലപ്പുറം ജില്ലയിലെ വണ്ടൂരിലെ പൊതുപരിപാടിയില്‍ പങ്കെടുക്കാനായി രാഹുല്‍ യാത്ര തിരിച്ചു. വയനാട്ടിലെ പൊതുപരിപാടിയിലും രാഹുല്‍ പങ്കെടുക്കുന്നുണ്ട്.