Tuesday, July 2, 2024 12:30 pm

സത്യത്തെ നീക്കാൻ കഴിയില്ലെന്ന് രാഹുൽ ; എന്തുകൊണ്ട് രാഹുലിന്റെ പ്രസംഗം മാത്രം നീക്കം ചെയ്തുവെന്ന് കെസി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: തൻ്റെ പരാമർശം സഭാ രേഖയിൽ നിന്ന് നീക്കിയതിൽ പ്രതികരണവുമായി കോൺ​ഗ്രസ് എംപി രാഹുൽ ഗാന്ധി. സത്യത്തെ നീക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സഭ സമ്മേളിച്ചതോടെ രാഹുലിന്റെ പ്രസംഗം നീക്കിയ നടപടി ചോദ്യം ചെയ്ത് പ്രതിപക്ഷം രം​ഗത്തെത്തുകയായിരുന്നു. എന്തുകൊണ്ട് രാഹുലിന്റെ പ്രസംഗം മാത്രം നീക്കം ചെയ്തുവെന്ന് കെസി വേണുഗോപാൽ എംപി ചോദിച്ചു. സ്പീക്കർ നിഷ്പക്ഷമായി പ്രവർത്തിക്കണമെന്ന് പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെടുകയായിരുന്നു. കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനമാണ് അഖിലേഷ് യാദവ് നടത്തിയത്. തെരഞ്ഞെടുപ്പ് വിധിയിലൂടെ ഈ സർക്കാർ വീഴേണ്ടതാണെന്ന് ജനങ്ങൾ വ്യക്തമാക്കിയെന്ന് അഖിലേഷ് യാദവ് പറഞ്ഞു. വികസനത്തിന്റെ പേരിൽ ഉത്തർ പ്രദേശിലടക്കം നടന്നത് കൊള്ളയാണ്. ചോദ്യപേപ്പർ ചോർച്ച ഉത്തർ പ്രദേശിൽ ആവർത്തിക്കുകയാണ്. യുവാക്കൾക്ക് ജോലി നൽകാതിരിക്കാനാണ് ചോദ്യപേപ്പർ ചോരുന്നത്. വിദ്യാർത്ഥികൾ നിരാശരായി. റോഡിൽ ബോട്ടുകൾ ഇറക്കേണ്ട അവസ്ഥയാണ്. സ്മാർട്ട് സിറ്റികൾ അഴിമതിയുടെ സിറ്റികളായെന്നും അഖിലേഷ് യാദവ് പറഞ്ഞു.

ഇലക്ട്രോണിക് വോട്ടിം​ഗ് യന്ത്രം ഒഴിവാക്കണം. 80 സീറ്റിൽ ജയിച്ചാലും ഇവിഎം നീക്കാനുള്ള ശ്രമം തുടരും. ജാതി സെൻസസ് നടപ്പിലാക്കണം. ജാതി സെൻസസ് നടത്താതെ എല്ലാവ‍‍ർക്കും നീതി ഉറപ്പാക്കാനാകില്ല. അ​ഗ്​നിവീർ വ്യവസ്ഥയെ ഒരിക്കലും അം​ഗീകരിക്കില്ല. ഇന്ത്യ സഖ്യം എന്ന് അധികാരത്തിൽ വന്നാൽ പദ്ദതി റദ്ദാക്കും. കർഷകരുടെ പ്രശ്നങ്ങളിലും സർക്കാർ ഒന്നും ചെയ്യുന്നില്ല. ഉത്തർ പ്രദേശിൽ 10 വർഷത്തിനിടെ ഒരു സംഭരണ കേന്ദ്രം പോലും തുറന്നില്ല. താങ്ങുവിലയിൽ നിയമ സാധുത നൽകണമെന്നും പഴയ പെൻഷൻ പദ്ധതി നടപ്പാക്കണമെന്നും അഖിലേഷ് യാദവ് പറഞ്ഞു. രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധം ഉണ്ടായി. സഭയിൽ വർണാശ്രമ വ്യവസ്ഥ കൊണ്ടുവരരുതെന്ന് അധ്യക്ഷൻ ​ജ്​ഗദീപ് ധൻകറോട് ഖർ​ഗെ പറഞ്ഞു. പ്രമോദ് തിവാരിയുടെ പ്രസം​ഗത്തിൽ ഇടപെട്ടത് ചോദ്യം ചെയ്ത ജയറാം രമേശിനോട് ഖർ​ഗെയുടെ സ്ഥാനം ഏറ്റെടുക്കൂവെന്ന് ധൻകർ പറഞ്ഞു. ജയറാം രമേശ് എന്നേക്കാൾ പ്ര​ഗൽഭനാണെന്നും, താൻ മോശമാണെന്നും അധ്യക്ഷന് തോന്നുന്നത് വർണാശ്രമ വ്യവസ്ഥ ഉള്ളിലുള്ളതുകൊണ്ടാണെന്ന് ഖർ​ഗെ പ്രതികരിച്ചു. ഞാൻ പറഞ്ഞത് ഖർ​ഗെയ്ക്ക് മനസിലാകാഞ്ഞിട്ടാണെന്ന് ജ​ഗ്ദീപ് ധൻകറും പറഞ്ഞതോടെ രാജ്യസഭയിലും ബഹളമായി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വിദ്യാർത്ഥികളുടെ പ്രോഗ്രസ് കാർഡിൽ മാറ്റം വരുന്നു

0
ഡൽഹി : ഒൻപത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ റിപ്പോർട്ട്...

രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ചി​ല പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ സ​ഭാ​രേ​ഖ​ക​ളി​ല്‍​നി​ന്ന് നീ​ക്കി

0
ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ചി​ല പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ സ​ഭാ​രേ​ഖ​ക​ളി​ല്‍​നി​ന്ന് നീ​ക്കി....

താമരശ്ശേരി ചുരത്തിൽ മാലിന്യക്കൂമ്പാരങ്ങൾ കൊണ്ട് നിറഞ്ഞു ; ബുദ്ധിമുട്ടിലായി വിനോദസഞ്ചാരികൾ

0
വയനാട്: കോടമഞ്ഞ് പുതഞ്ഞുകിടക്കാറുള്ള മനോഹരമായ വ്യൂപോയിന്റും ചാരുതയാര്‍ന്ന പ്രകൃതിദൃശ്യങ്ങളും ഹെയര്‍പിന്‍വളവുകളും മനംകവരുന്ന...

പീഡനക്കേസ് പ്രതിയെ സി.പി.എം തിരിച്ചെടുത്തതിനെതിരെ പോസ്റ്റർ ഒട്ടിച്ചതിൽ അന്വേഷണം

0
പത്തനംതിട്ട: പീഡനക്കേസ് പ്രതി സി.സി സജിമോനെ സി.പി.എം തിരിച്ചെടുത്തതിനെതിരെ പോസ്റ്ററൊട്ടിച്ച് പ്രതിഷേധിച്ചത്...