ഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീലില്‍ ജാമ്യം അനുവദിച്ച് സൂറത്ത് സെഷന്‍സ് കോടതി. ഈ മാസം 13ന് കേസ് വീണ്ടും പരിഗണിക്കും. രാഹുല്‍ ഗാന്ധി നേരിട്ടെത്തിയാണ് കേസില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. ഏപ്രില്‍ 13 വരെയാണ് നിലവില്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. മെയ് മൂന്നിനാകും കേസ് വീണ്ടും പരിഗണിക്കുക. കര്‍ണാടകയിലെ കോലാറില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ രാഹുലിന്റെ പ്രസംഗമാണ് ശിക്ഷയ്ക്കിടയാക്കിയത്.
2019ല്‍ കര്‍ണാടകയിലെ കോലാറില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ‘മോദി’ കുടുംബപ്പേരിനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്ക് എതിരെ മാര്‍ച്ച് 23ന് ഗുജറാത്ത് പ്രാദേശിക കോടതി (സൂറത്ത് കോടതി) അദ്ദേഹത്തെ ശിക്ഷിച്ചത്. ഇതിന് തൊട്ട് പിന്നാലെ അദ്ദേഹത്തിന് തന്റെ പാര്‌ലമെന്റ് അംഗത്വവും നഷ്ട്‌പ്പെട്ടിരുന്നു. എല്ലാ കള്ളന്മാരുടെയും പേരില്‍ മോദിയുണ്ടെന്ന രാഹുലിന്റെ പരാമര്‍ശത്തിന് എതിരെ ഗുജറാത്തിലെ ഒരു ബിജെപി എംഎല്‍എയാണ് പരാതി നല്‍കിയത്. രാഹുല്‍ ഗാന്ധി തന്റെ പ്രസ്താവനയിലൂടെ മോദി സമൂഹത്തെയാകെ അപകീര്‍ത്തിപ്പെടുത്തിയെന്ന് എംഎല്‍എ പൂര്‍ണേഷ് മോദി പരാതിയില്‍ ആരോപിച്ചിരുന്നു.