Tuesday, April 15, 2025 7:24 am

ബഫർ സോണിൽ ജനങ്ങളുടെ ആശങ്കകളും ഭീതികളും ദൂരീകരിക്കണം : രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ദില്ലി : കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവിറോണ്മെന്റ് സെന്റർ തയ്യാറാക്കിയ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ഉപഗ്രഹ ഭൂപടം വയനാട്ടിൽ ഉണ്ടാക്കിയ ആശങ്കകളും ഭീതികളും അകറ്റുന്നതിന് അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി എംപി മുഖ്യമന്ത്രിക്ക് കത്തയച്ചു. കേരള സർക്കാർ പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട് രൂപീകരിച്ച വിദ​ഗ്ധ സമിതി അതിന്റെ പ്രാഥമിക റിപ്പോർട്ടിൽ പൊതുജനങ്ങളിൽ നിന്ന് നിർദേശങ്ങളും നിർദശങ്ങളും ക്ഷണിട്ടുണ്ട്.

കെഎസ്ആർഎസ്ഇസി തയാറാക്കിയ ഭൂപടത്തിൽ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ഭൂമിയുടെ സർവേ നമ്പർ അടക്കമുള്ള വിവരങ്ങളും അതിലെ കെട്ടിടങ്ങളുടെയും മറ്റ് നിർമാണ പ്രവർത്തികളുടെയും വിവരങ്ങളും നൽകുന്നുണ്ട്. ഈ വിവരങ്ങൾ സംബന്ധിച്ച് അതിൽ ഉൾപ്പെട്ട താമസക്കാരിൽ നിന്ന് തനിക്ക് നിരവധി നിവേദനങ്ങൾ ലഭിച്ചിട്ടുണ്ട്.

ഭൂമി പൂർണ്ണമായോ ഭാഗികമായോ പരിസ്ഥിതി ലോല പ്രദേശത്തിന്റെ പരിധിയിൽ വരുന്ന നിവാസികൾ അത് അവരുടെ ജീവിതത്തിലും ഉപജീവനമാർഗത്തിലും ഉണ്ടാക്കാൻ സാധ്യതയുള്ള ആഘാതത്തിൽ അഗാധമായ വിഷമത്തിലാണ്. 2022 ജൂൺ 3-ലെ പരിസ്ഥിതി ലോല പ്രദേശങ്ങളെക്കുറിച്ചുള്ള ഇന്ത്യയുടെ സുപ്രിം കോടതി വിധിയുടെ വെളിച്ചത്തിൽ വയനാട്ടിലെ പരിസ്ഥിതി ലോല പ്രദേശങ്ങളായി നിയോഗിക്കപ്പെട്ട ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ജനങ്ങളിലുണ്ടാക്കിയ ഉത്കണ്ഠയെക്കുറിച്ച് മുൻപും കത്തെഴുതിയിരുന്നെന്നും രാഹുൽ പറഞ്ഞു.

സംസ്ഥാന സർക്കാരിന്, അതിശക്തമായ പൊതു വികാരം’ ഉയരുന്ന സാഹചര്യത്തിൽ പരിസ്ഥിതി ലോല പ്പ്രദേശത്തിന്റെ കുറഞ്ഞ ദൂര പരിധിയിൽ ഇളവുകൾ നേടാനുള്ള ഉപാധികൾ സുപ്രിം കോടതി വിധിയിൽ ഉള്ള കാര്യവും ആ കത്തിൽ ഞാൻ എടുത്തുപറഞ്ഞിരുന്നു. 2022 ജൂൺ 23-ന് മുഖ്യമന്ത്രി നൽകിയ മറുപടി കത്തിൽപരിസ്ഥിതി ലോല പ്രദേശങ്ങളെ സംബന്ധിച്ച പ്രാദേശിക ജനവിഭാഗങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള പ്രതിജ്ഞാബദ്ധത ഊന്നിപ്പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ പ്രാദേശിക ജനവിഭാഗങ്ങളുടെ എല്ലാ ആശങ്കകളും പരിഗണിക്കാനും വിധിയെക്കുറിച്ച് ഒരു പൊതു വിശദീകരണം നൽകാനും വിദഗ്ധ സമിതിയോട് അഭ്യർത്ഥിക്കുന്നുവെന്നും രാഹുൽ ഗാന്ധി എംപി കത്തിൽ പറയുന്നു. പ്രാഥമിക റിപ്പോർട്ടിൽ പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനുള്ള സമയപരിധി നീട്ടണം എന്നും അദ്ദേഹം കേരള മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തെ​ല​ങ്കാ​ന​യി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ കാ​റി​ൽ ക​യ​റി​യ ര​ണ്ട് കു​ട്ടി​ക​ൾ ശ്വാ​സം​മു​ട്ടി മ​രി​ച്ചു

0
ഹൈ​ദ​രാ​ബാ​ദ്: ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ ര​ണ്ട് കു​ട്ടി​ക​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ കാ​റി​നു​ള്ളി​ൽ അ​ക​പ്പെ​ട്ട് ശ്വാ​സം​മു​ട്ടി മ​രി​ച്ചു....

പിഎംശ്രീ പദ്ധതിയിൽ അംഗമാകണമെന്ന സിപിഎം നിലപാട് എൽഡിഎഫിൽ ചർച്ച ചെയ്യണമെന്ന് സിപിഐ

0
തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയിൽ അംഗമാകണമെന്ന സിപിഎം നിലപാട് എൽഡിഎഫിൽ ചർച്ച ചെയ്യണമെന്ന...

ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ഗ​ർ​ഭി​ണി​ ഉ​ൾ​പ്പ​ടെ കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർക്ക് ദാരുണാന്ത്യം

0
ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ൽ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ഗ​ർ​ഭി​ണി​യാ​യ യു​വ​തി ഉ​ൾ​പ്പ​ടെ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന്...

കേന്ദ്ര ന്യൂനപക്ഷകാര്യവകുപ്പ് മന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പത്ത് എത്തും

0
എറണാകുളം: കേന്ദ്ര ന്യൂനപക്ഷകാര്യവകുപ്പ് മന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പത്ത് എത്തും....