ന്യൂഡൽഹി: ജാതി കണക്കെടുപ്പിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. സെൻസസ് എന്ന് ആരംഭിക്കുമെന്നും എപ്പോൾ പൂർത്തിയാകുമെന്നും വ്യക്തമാക്കണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ‘പാര്‍ലമെന്റില്‍ ജാതി ആശയം ഉയര്‍ത്തിയപ്പോള്‍ മോദി അംഗീകരിച്ചില്ല. ആദ്യം എതിര്‍ത്ത കേന്ദ്രം നിലപാട് മാറ്റിയത് എന്തുകൊണ്ടെന്ന് അറിയില്ല. ജാതി സെൻസസിലൂടെ പുതിയ വികസന മാതൃകയാണ് കോൺഗ്രസ് ലക്ഷ്യം. ഭരണഘടന ഉയർത്തുന്ന ജാതി സെൻസസാണ് കോൺഗ്രസ് കാഴ്ചപ്പാട്’ എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജാതി സെൻസസിന്റെ കോൺഗ്രസ് മോഡൽ ആയിരുന്നു തെലങ്കാന. ജാതി സെൻസസിന്റെ അനിവാര്യത താഴെക്കിടയിലെ ജനങ്ങളെ ബോധ്യപ്പെടുത്തും.
ജാതി സെൻസ് നടപ്പാക്കിയ മാതൃ സംസ്ഥാനം തെലങ്കാനയാണ്. ദളിതർക്കും ആദിവാസികൾക്കും പ്രത്യേക പരിഗണന ഉണ്ടാവണമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. പഹൽഗാം ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ശക്തമായ തിരിച്ചടി നൽകണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിലെ കൊല്ലപ്പെട്ട കുടുംബത്തെ കാൺപൂരിൽ സന്ദർശിച്ചു. കുടുംബങ്ങൾക്ക് സംരക്ഷണം നൽകണം. ഭീകരവാദത്തിനെതിരെ പ്രധാനമന്ത്രി നടപടി സ്വീകരിക്കണം. ഇതിന് പ്രതിപക്ഷത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാകും. സമയം പാഴാക്കരുത്. ഇന്ത്യ കൃത്യമായി പ്രതികരിക്കണം. തീരുമാനമെടുക്കുന്നതിൽ പ്രധാനമന്ത്രിക്ക് ആശങ്ക ഉണ്ടാകരുതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.