തിരുവനന്തപുരം : ആര്‍. ബാലകൃഷ്ണപിളളയ്ക്ക് സ്മാരകം നിര്‍മ്മിക്കുന്നതിനായി കോടികള്‍ നീക്കിവെച്ച നടപടിയില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ഇടമലയാര്‍ കേസില്‍ നിയമപോരാട്ടം നടത്തി പിളളയെ ജയിലറയ്ക്കുളളിലാക്കിയ വി.എസ്. അച്യുതാനന്ദന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് രാഹുല്‍ തന്റെ പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്.
സിപിഎമ്മിന്റെ പൊളിറ്റിക്കല്‍ കറക്‌ട്നസ് ഇത്രയേ ഉളളൂ. തങ്ങളുടെ പക്ഷത്തല്ലാത്ത ആരെയും അവര്‍ എതിര്‍ക്കുമെന്ന് മാത്രമല്ല, അവരെ ഏറ്റവും ക്രൂരമായി വേട്ടയാടുകയും ചെയ്യും. കെ.എം. മാണിയുടെ ബഡ്ജറ്റ് അവതരണവുമായി ബന്ധപ്പെട്ട് നിയമസഭ ഹാള്‍ തല്ലിപ്പൊളിച്ച ശ്രീരാമകൃഷ്ണന്‍, മാണിയുടെ പ്രതിമ അനാച്ഛാദനം ചെയ്തതു പോലെയൊരു വൈരുദ്ധ്യമാണ്. വെറുതെയല്ലിവരെ “വൈരുദ്ധ്യാത്മിക” വാദികളെന്ന് പറയുന്നത്, പറഞ്ഞതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ആര്‍. ബാലകൃഷ്ണ പിള്ളയുടെ സ്മാരകത്തിന് രണ്ട് കോടി…
ഞാന്‍ പറയുവാന്‍ ഉദ്ദേശിക്കുന്നത് ആര്‍ . ബാലകൃഷ്ണപിള്ളയ്ക്ക് സ്മാരകം പണിയുവാന്‍ തക്ക സംഭാവനകളില്ലാത്തയാളാണെന്നോ, ഈ ബജറ്റില്‍ ചര്‍ച്ച ചെയ്യേണ്ടുന്ന പ്രധാന വിഷയം അതാണെന്നോ അല്ല. എന്റെ പോയിന്റ് ഇതാണ്, CPIM ന്റെ പൊളിട്ടിക്കല്‍ കറക്ടനസ് ഇത്രയുമേയൊള്ളു. തങ്ങളുടെ പക്ഷത്തല്ലാത്ത ആരെയും അവര്‍ എതിര്‍ക്കുമെന്ന് മാത്രമല്ല, അവരെ ഏറ്റവും ക്രൂരമായി വേട്ടയാടുക തന്നെ ചെയ്യും.
കെ.എം മാണിയുടെ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് നിയമസഭ ഹാള്‍ തല്ലിപ്പൊളിച്ച ശ്രീരാമകൃഷ്ണന്‍ കെ.എം മാണിയുടെ പ്രതിമ അനാച്ഛാദനം ചെയ്തതു പോലെയൊരു വൈരുദ്ധ്യമാണ്. വെറുതെയല്ലവരെ “വൈരുദ്ധ്യാത്മിക” വാദികളെന്ന് പറയുന്നത്, പറഞ്ഞതിന് വിരുദ്ധമായി പ്രവര്‍ത്തിക്കും!
https://www.facebook.com/rahulbrmamkootathil/posts/846841379254834https://www.facebook.com/rahulbrmamkootathil/posts/846841379254834