ന്യൂഡല്‍ഹി : കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഇനിയുള്ള തന്‍റെ ചുമതല പുതിയ അധ്യക്ഷന്‍ തീരുമാനിക്കുമെന്ന് രാഹുല്‍ ഗാന്ധി. ഇതിനെ കുറിച്ച് ഖാർഗെയോട് ചോദിക്കൂ എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ആന്ധ്രാപ്രദേശില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്‍റെ ഫലം പ്രഖ്യാപിക്കും മുന്‍പായിരുന്നു ഖാർഗെയായിരിക്കും പ്രസിഡന്‍റ് എന്ന് സൂചന നല്‍കുന്ന വിധത്തില്‍ രാഹുല്‍ ഇങ്ങനെ പ്രതികരിച്ചത്.’എനിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍റെ ചുമതലയേക്കുറിച്ച് അഭിപ്രായം പറയാനാകില്ല. അത് പറയേണ്ടത് ഖാര്‍ഗെയാണ്. എന്‍റെ റോള്‍ എന്താണെന്ന് അധ്യക്ഷന്‍ തീരുമാനിക്കും’, എന്നായിരുന്നു രാഹുലിന്‍റെ പ്രതികരണം.
തന്‍റെ ചുമതല പുതിയ അധ്യക്ഷന്‍ തീരുമാനിക്കുമെന്ന് രാഹുല്‍ ഗാന്ധി
RECENT NEWS
Advertisment