Tuesday, May 6, 2025 4:28 pm

റെയില്‍വേ : വരുമാനത്തിലും യാത്രക്കാരിലും മുന്നില്‍ തിരുവനന്തപുരം, രണ്ടാമത് എറണാകുളം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് റെയില്‍വേ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഷൻ ഒന്നാമത്. 2022-2023 വര്‍ഷത്തെ കണക്ക് പ്രകാരം 215.95 കോടിയാണ് സെൻട്രല്‍ സ്റ്റേഷന്‍റെ വരുമാനം. 1.09 കോടി (10908300) യാത്രക്കാരാണ് ഇക്കാലയളവില്‍ സ്റ്റേഷനിലെത്തിയത്. 29886 യാത്രക്കാരാണ് പ്രതിദിനം തമ്പാനൂരിനെ ആശ്രയിക്കുന്നത്. പ്രതിദിന വരുമാനം 59.16 ലക്ഷം (5916683) രൂപയും. യാത്രക്കാരിലും വരുമാനത്തിലും രണ്ടാമത് എറണാകുളം ജങ്ഷനാണ്. 213 കോടിയാണ് (2134368310) എറണാകുളം സ്റ്റേഷന്‍റെ വരുമാനം. 73.18 ലക്ഷം (7318252) യാത്രക്കാരാണ് ഇക്കാലയളവിലെ എറണാകുളം ജങ്ഷൻ സ്റ്റേഷനെ ആശ്രയിക്കുന്നത്. പ്രതിദിനം സ്റ്റേഷനിലെത്തുന്നത് 20050 യാത്രക്കാരാണ്. ഇതുവഴിയുള്ള പ്രതിദിന വരുമാനം 58.47 ലക്ഷം (5847584) രൂപയും. മൂന്നാം സ്ഥാനത്തുള്ള കോഴിക്കോട് സ്റ്റേഷനില്‍ 9798236 യാത്രക്കാരാണ് കഴിഞ്ഞ വര്‍ഷം വന്നുപോയത്. 147 (1474064050) കോടിയാണ് വാര്‍ഷിക വരുമാനം.

നാലാമത് തൃശൂരാണ്, വരുമാനം134 കോടി (1346198702) രൂപ. 58.58 ലക്ഷം (5871287) യാത്രക്കാര്‍ കഴിഞ്ഞ വര്‍ഷം സ്റ്റേഷനെ ആശ്രയിച്ചു. തിരുവനന്തപുരം ജില്ലയിലെ അകത്തുമുറി സ്റ്റേഷനാണ് വരുമാനപട്ടികയില്‍ ഏറ്റവും താഴെ. കഴിഞ്ഞ വര്‍ഷം ആകെ 2984 യാത്രക്കാരാണ് അകത്തുമുറി സ്റ്റേഷനെ ആശ്രയിച്ചത്. 89000 രൂപയാണ് ആകെ വരുമാനം. പ്രതിദിനം എട്ട് യാത്രക്കാരാണ് ഇവിടെയെത്തുന്നത്. പ്രതിദിന വരുമാനം 244 രൂപയും. യാത്രക്കൂലി ഇനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം തിരുവനന്തപുരം റെയില്‍വേ ഡിവിഷൻ മാത്രം 1397 കോടിയുടെ വരുമാനം നേടിയിരുന്നു. ചരക്ക് നീക്കം വഴി ഇക്കാലയളവില്‍ 26.63 കോടിയും വരുമാനമുണ്ടായി. ശബരിമല തീര്‍ഥാടനം, ക്രിസ്മസ്, പുതുവത്സരം, പൊങ്കല്‍ ഉത്സവം എന്നിവയോടനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്ത് 125 സ്പെഷല്‍ ട്രെയിനുകള്‍ സര്‍വിസ് നടത്തിയിരുന്നു.

വരുമാനകാര്യത്തിലും കലക്ഷനിലും മുന്നിലുള്ള 13 സ്റ്റേഷനുകള്‍ സ്റ്റേഷൻ വരുമാനം (രൂപ) യാത്രക്കാര്‍

തിരുവനന്തപുരം 2159589198 10908300
എറണാകുളം ജങ്. 2134368310 7318252
തൃശൂര്‍ 1346198702 5871287
പാലക്കാട് ജങ്. 1031445197 4045183
എറണാകുളം ടൗണ്‍ 972428865 2954910
കണ്ണൂര്‍ 870610397 6038886
കൊല്ലം 848380845 6704147
ആലുവ 727233064 3464482
കോട്ടയം 677789875 3263160
ചെങ്ങന്നൂര്‍ 546848183 2152716
ഷൊര്‍ണൂര്‍ 524041093 2936075
കായംകുളം 505889627 2380331
കൊച്ചുവേളി 462818180 946722

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിവാഹത്തിന്റെ തലേദിവസം വധു ഹൃദയാഘാതം മൂലം മരിച്ചു

0
ഉത്തർപ്രദേശ്: വിവാഹത്തിന്റെ തലേദിവസം വധു ഹൃദയാഘാതം മൂലം മരിച്ചു. ഉത്തർപ്രദേശിലെ ബുദൗണിൽ...

ഇരവിപേരൂർ കേന്ദ്രമാക്കി പുതിയ പോലീസ് സ്റ്റേഷൻ തുടങ്ങണമെന്ന ആവശ്യം ശക്തമാകുന്നു

0
ഇരവിപേരൂർ : ഇരവിപേരൂർ കേന്ദ്രമാക്കി പുതിയ പോലീസ് സ്റ്റേഷൻ തുടങ്ങണമെന്ന...

സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര...

അരീക്കൽ കലുങ്കിന് സമീപം സംരക്ഷണഭിത്തിയില്ല ; അപകടഭീതിയിൽ യാത്രക്കാർ

0
മല്ലപ്പള്ളി : മങ്കുഴിപ്പടി–ചെങ്ങരൂർ റോഡിൽ അരീക്കൽ കലുങ്കിന് സമീപം സംരക്ഷണഭിത്തിയില്ല....