പത്തനംതിട്ട : മഴ തകർത്തു പെയ്തതോടെ കാർഷിക വിളകൾക്ക് പുതുജീവൻ ലഭിച്ചു. സാധാരണഗതിയിൽ ജൂണിൽ ആരംഭിക്കുന്ന ഇടവപ്പാതി ജൂലൈ, ആഗസ്‌റ്റ് ഉൾപ്പെടെ ഓണക്കാലം വരെ നീളുകയാണ് പതിവ്. എന്നാൽ ആഗസ്‌റ്റില്‍ കനത്ത വേനലും ചൂടുമാണ് അനുഭവപ്പെട്ടത്. പല സ്ഥലങ്ങളിലും കിണറുകൾ വറ്റി കുടിവെള്ളക്ഷാമം അനുഭവപ്പെടാൻ തുടങ്ങിയിരുന്നു. കുടിവെള്ള വിതരണ പദ്ധതികളിലും വെള്ളം പറ്റിയിരുന്നു. കൊടും വരൾച്ച കാരണം കൃഷികൾ എല്ലാം വാടിക്കരിഞ്ഞു. ഓണത്തിന് ഉണ്ടാകേണ്ട കാർഷിക ഉൽപാദനം നാലിലൊന്നായി കുറഞ്ഞു. വരൾച്ച റബർ മേഖലയേയും വലിയ തോതിൽ ബാധിച്ചു. ഉൽപ്പാദനം പകുതിയായി കുറഞ്ഞു.
എന്നാല്‍ രണ്ടു ദിവസമായി കിഴക്കൻ മേഖലകളിൽ തകര്‍ത്തു പെയ്ത മഴ പ്രധാന നദികളായ പമ്പ നദിയിലും കക്കാട്ടാറിലും ജലനിരപ്പ് ഉയർത്തി. ഞായറാഴ്ച രാത്രിയോടെ പമ്പാനദിയിലെ കുരുമ്പൻമൂഴി, അറയാഞ്ഞിലിമൺ കോസ്‌വേകൾ മുങ്ങി. മഴ കാരണം നിരവധി നാശ നഷ്ടങ്ങള്‍ ഉണ്ടായെങ്കിലും കര്‍ഷകര്‍ക്ക് ആശ്വാസമായിരുന്നു തകര്‍ത്തു പെയ്ത മഴ.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033