ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്തെ വിവിധയിടങ്ങളില്‍ ശക്തമായ മഴയും ആലിപ്പഴ വീഴ്ചയും. രാവിലെ മുതല്‍ ഡല്‍ഹിയില്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. 16.4 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയിലെ ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനില. 27 ഡിഗ്രിയാണ് ഡല്‍ഹിയിലെ കൂടിയ താപനില. വാരാന്ത്യത്തിലുണ്ടായ മഴയുടേയും ആലിപ്പഴ വര്‍ഷത്തിന്റെയും ചിത്രങ്ങളും വീഡിയോകളും ട്വിറ്ററിലും ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും നിരവധി പേരാണ് പങ്കുവച്ചത്.
ഡല്‍ഹിയില്‍ കനത്ത മഴയും ആലിപ്പഴ വീഴ്ചയും
RECENT NEWS
Advertisment