മുംബൈ: തുടർച്ചയായി രണ്ടാം ദിവസവും പെയ്ത കനത്ത മഴയിൽ മുംബൈയിൽ വ്യാപക നാശനഷ്ടം. അന്ധേരിയിൽ കെട്ടിടത്തിന്റെ ബാൽക്കണി തകർന്നുവീണ് രണ്ടു മുതിർന്ന പൗരൻമാർ മരിച്ചു. അഞ്ചു പേർക്കു പരുക്കേറ്റു. ഘാട്കോപ്പറിൽ മൂന്നുനില കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നുവീണ് രണ്ടു പേർക്കു പരുക്കേറ്റു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ രാത്രി വൈകിയും തുടരുകയാണ്. താനെയിൽ ഹോട്ടലിന്റെ മേൽക്കൂര തകർന്ന് രണ്ടു സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേർക്കു പരുക്കേറ്റു. ശുചീകരണ ജോലിക്കിടെ ആൾനൂഴിയിൽ വീണ്ട് ശനിയാഴ്ച രണ്ടു പേർ മരിച്ചിരുന്നു.
നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് വാഹന ഗതാഗതത്തെ ബാധിച്ചു. മുംബൈ,റായ്ഗഡ്, താനെ, പാൽഘർ, രത്നാഗിരി ജില്ലകളിലും ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. 62 വർഷത്തിനു ശേഷം ആദ്യമായാണ് മുബൈ, ഡൽഹി നഗരങ്ങളിൽ ഒരുദിവസം തന്നെ കാലവർഷമെത്തുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.