Friday, April 25, 2025 3:33 am

കനത്ത മഴ കുമളി ടൗണ്‍ വെള്ളത്തില്‍ ; കല്ലാര്‍ ഡാം തുറന്നു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കിയിലെ മലയോര മേഖലയിൽ പെയ്ത കനത്ത മഴയെ തുടർന്ന് കുമളി ടൗണിലും കട്ടപ്പന പാറക്കടവിലും കടകളിൽ വെള്ളം കയറി. മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു. കുമളി ടൗൺ, തേക്കടി ബൈപാസ് റോഡ്, റോസാപ്പൂക്കണ്ടം തുടങ്ങിയ മേഖലകളിലാണ് വെള്ളം കയറിയത്. കൊട്ടാരക്കര – ഡിണ്ടുക്കൽ ദേശീയ പാതയിൽ കുമളി ടൗണിൽ വെള്ളം കയറിയതോടെ അര മണിക്കൂറോളം ഭാഗികമായി ഗതാഗതവും തടസ്സപ്പെട്ടു. മഴ കുറഞ്ഞതോടെ വെളളം ഇറങ്ങി.

അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡിലും മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. കട്ടപ്പന പാറക്കടവിൽ തോട് കരകവിഞ്ഞു. വൃഷ്ടി പ്രദേശത്തെ കനത്ത മഴമൂലം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399.30 അടിയായി ഉയർന്നു. മുല്ലപ്പെരിയാർ ജലനിരപ്പ് 140.75 അടിയായി ഉയർന്നു.

കല്ലാർ ഡാം തുറന്നു. ഡാമിന്റെ രണ്ട് ഷട്ടറുകളാണ് ബുധനാഴ്ച രാത്രി 11 മണിയോടെ തുറന്നത്. പത്ത് സെൻ്റീമീറ്റർ വീതം ഇരു ഷട്ടറുകളും ഉയർത്തി. 10 ക്യൂമെക്സ് ജലമാണ് ഒഴുക്കി വിടുന്നത്. കല്ലാർ റിസർവോയറിൽ പരമാവധി ജലനിരപ്പ് 824.48 മീറ്ററും റെഡ് അലർട്ട് 823.50 മീറ്ററുമാണ്. ജലനിരപ്പ് റെഡ് അലേർട്ട് ലെവൽ എത്തിയ സാഹചര്യത്തിലാണ് ഡാം തുറക്കുന്നത്. കല്ലാർ പുഴയുടെ ഇരുകരകളിൽ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓപറേഷന്‍ ഡി ഹണ്ട് ; സ്പെഷ്യൽ ഡ്രൈവിൽ 108 പേരെ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: ഓപറേഷന്‍ ഡി ഹണ്ടിന്റെ ഭാ​ഗമായി ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ...

സമൂഹമാധ്യമങ്ങളിലൂടെ നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സന്തോഷ് വര്‍ക്കി (ആറാട്ടണ്ണന്‍)ക്കെതിരെ കൂടുതല്‍ പരാതികള്‍

0
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സന്തോഷ് വര്‍ക്കി(ആറാട്ടണ്ണന്‍)ക്കെതിരെ കൂടുതല്‍...

പുതുച്ചേരിയിൽ മദ്യവിലയിൽ വൻ വർധനയ്ക്ക് വഴി തുറന്ന് മന്ത്രിസഭ തീരുമാനം

0
മാഹി : പുതുച്ചേരിയിൽ മദ്യവിലയിൽ വൻ വർധനയ്ക്ക് വഴി തുറന്ന് മന്ത്രിസഭ...

കണ്ണൂരിൽ സ്വകാര്യ ബസ് ഇടിച്ച് നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ച സംഭവത്തിൽ...

0
കണ്ണൂര്‍: കണ്ണൂരിൽ സ്വകാര്യ ബസ് ഇടിച്ച് നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച്...