തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കാലവര്‍ഷ മഴ അതിശക്തമായി പെയ്യുന്നു. വടക്കന്‍ കേരളത്തില്‍ കനത്ത കാറ്റിലും മഴയിലും വലിയ നാശനഷ്ടം ഉണ്ടായി. കോഴിക്കോട് താമരശേരിയിലും വയനാട് തിരുനെല്ലിയിലും കനത്ത മഴയിലും കാറ്റിലും വീടുകള്‍ തകര്‍ന്നു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കാഞ്ഞിരപ്പുഴ ഡാം ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കോഴിക്കോട് താമരശേരിയില്‍ കനത്ത കാറ്റിലും മഴയിലും രണ്ട് വീടുകള്‍ തകര്‍ന്നു. തെങ്ങ് കടപുഴകി വീണ് ഉല്ലാസ് കോളനിയിലെ സുനിയുടെ വീട് ഭാഗികമായി തകര്‍ന്നു. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ജില്ലയിലെ വിവിധയിടങ്ങളില്‍ ഇടവിട്ട് ശക്തമായ മഴ പെയ്യുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ ഇന്ന് യല്ലോ അലേര്‍ട്ട് ആണ്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെയും മറ്റന്നാളും ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും.