കൊച്ചി: കൊടും ചൂടിന് ആശ്വാസമായി ഇടുക്കിയിലും കോട്ടയത്തും വേനല്‍ മഴ. കോട്ടയത്ത് കാഞ്ഞിരപ്പള്ളി, പാല, മുണ്ടക്കയം, മൂന്നിലവ്, മേലുകാവ് എന്നിവിടങ്ങളിലും ഇടുക്കിയില്‍ അടിമാലി, നേര്യമംഗലം, തൊടുപുഴ, കട്ടപ്പന എന്നിവിടങ്ങളിലും വേനല്‍ മഴ പെയ്തു. അതേസമയം തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും വേനല്‍ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണം അറിയിച്ചിരുന്നു. ഇന്നും നാളെയും മിക്ക ജില്ലകളിലും മഴ ലഭിക്കുമെന്നാണ് പ്രവചനം.
അതേസമയം സംസ്ഥാനത്ത് വേനല്‍ചൂട് അധികമാണ്. ഇതേതുടര്‍ന്ന് ആറ് ജില്ലകളില്‍ താപനില മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. താപനില സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം. പാലക്കാട് ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസിന് അടുത്തും കൊല്ലം, കോട്ടയം, തൃശ്ശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസിന് അടുത്തും തുടരും. കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസിന് അടുത്തായിരിക്കും.