ഹൈദരാബാദ്: രൂക്ഷമായ മഴക്കെടുതിയിൽ വലഞ്ഞ് ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങൾ. മഴക്കെടുതിയിൽ പെട്ട് ആന്ധ്രാപ്രദേശിൽ 17 പേരും തെലങ്കാനയിൽ 10 പേരും മരിച്ചു. ഇരു സംസ്ഥാനങ്ങളിലെയും മിന്നൽപ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടു.
ഇന്നും നാളെയും ആന്ധ്രയിലെയും തെലങ്കാനയിലും മിക്ക ജില്ലകളിലും യെല്ലോ അലർട്ടാണ്. ആന്ധ്രയിൽ വെള്ളം കയറിയ താഴ്ന്ന മേഖലകളിൽ നിന്ന് ഏതാണ്ട് 13,000 ത്തോളം പേരെ മാറ്റിപ്പാർപ്പിച്ചെന്നാണ് കണക്ക്. റെയിൽവേ ട്രാക്കുകളിലും റോഡുകളിലും വെള്ളം കയറിയതോടെ കേരളത്തിലേക്ക് ഉൾപ്പടെയുള്ള 140 തീവണ്ടികൾ ഇന്നലെയും ഇന്നുമായി റദ്ദാക്കുകയോ വഴി തിരിച്ച് വിടുകയോ ചെയ്തു. ഇതിനിടെ, തെലങ്കാനയിലെ മെഹബൂബാബാദിൽ കാർ ഒഴുക്കിൽപ്പെട്ട് യുവശാസ്ത്രജ്ഞയും അച്ഛനും മരിച്ചു. ഐകാർ (ICAR) ഈ വർഷത്തെ മികച്ച യുവശാസ്ത്രജ്ഞരിൽ ഒരാളായി തെരഞ്ഞെടുത്ത അശ്വിനി നുനാവത്, ഇവരുടെ അച്ഛൻ മോത്തിലാൽ നുനാവത് എന്നിവരാണ് മരിച്ചത്. തെലങ്കാന നാരായൺ പേട്ടിലെ എക്കമേടുവിൽ വീടിന്‍റെ ചുമരിടിഞ്ഞ് വീണ് കർഷകത്തൊഴിലാളിയായ ഹരിജന അഹനുമമ്മ, മകൾ അഞ്ജലുമ്മ എന്നിവരും മരിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.