തിരുവനന്തുപുരം : കോളേജ് ഹോസ്റ്റലുകള്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ പോലെയാകുന്നുവെന്നും എസ്.എഫ്.ഐ. എന്ന വിദ്യാര്‍ഥി സംഘടനയെ ഒരു ക്രിമിനല്‍ സംഘമായി വളര്‍ത്തിയ മുഖ്യമന്ത്രിയടക്കം സിദ്ധാര്‍ഥന്റെ മരണത്തിന് ഉത്തരവാദിയെന്നും കെ.സി. വേണുഗോപാല്‍ എംപി. അഴിമതികളില്‍ നിന്നും ശ്രദ്ധ വ്യതിചലിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരെ ഉപയോഗിക്കുകയാണെന്നും കേരളത്തിലെ അമ്മമാര്‍ കുട്ടികളെ കോളേജില്‍വിടാന്‍ ഭയപ്പെടുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും കെ.സി. വേണുഗോപാല്‍ ആരോപിക്കുന്നു.
തിരുവനന്തപുരത്ത് സിദ്ധാര്‍ഥിന്റെ വീട്ടിലെത്തി അമ്മയേയും അച്ഛനേയും കണ്ടശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ.സി. വേണുഗോപാല്‍. അങ്ങേയറ്റം ഹൃയഭേദകമായ സാഹചര്യത്തിലാണ് സിദ്ധാര്‍ഥിന്റെ അമ്മയേയും അച്ഛനേയും കാണാന്‍ കഴിയുന്നതെന്നും സിദ്ധാര്‍ഥിന്റേത് ആത്മഹത്യയായി കാണാന്‍ കഴിയില്ല, അത് കൊലപാതകമാണെന്നും അദ്ദേഹം വ്യക്തമാക്കി.