മലപ്പുറം : പെരുന്നാൾ അവധി വിവാദത്തിൽ പ്രതികരണവുമായി നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സിപിഎം സ്ഥാനാർത്ഥി എം സ്വരാജ്. പ്രചാരണത്തിൽ വർഗീയ വിഷം കലക്കാൻ ശ്രമിക്കുന്നുവെന്ന് എം സ്വരാജ് പറഞ്ഞു. അതാണ് ഇത്തരം വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിന് പിന്നിൽ. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളാണ് തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടതെന്നും സ്വരാജ് മാധ്യമങ്ങളോട് പ്രതികരിച്ചു. രാജ്ഭവനിലെ ഭാരതാംബ വിവാദത്തിലും സ്വരാജ് പ്രതികരിച്ചു. അധികാരം ഉപയോഗിച്ച് രാജ് ഭവനെ ദുരുപയോഗം ചെയ്യുകയാണെന്നും സ്വരാജ് പറഞ്ഞു. ക്ഷേമ പെൻഷനിൽ യുഡിഎഫിന്റെ വാദം തള്ളുന്നതായിരുന്നു എം സ്വരാജിൻ്റെ നിലപാട്. ക്ഷേമ പെൻഷൻ പലതുണ്ട്. അതിൽ ചിലതാണ് 3 മാസം മാത്രം മുടങ്ങിയെന്ന് യുഡിഎഫ് പറയുന്നത്. ഉമ്മൻചാണ്ടി സർക്കാരിൻറെ അവസാനകാലത്ത് ക്ഷേമ പെൻഷൻ നൽകിയിട്ടില്ല. തനിക്കു സഭയിൽ നൽകിയ മറുപടി വായിക്കേണ്ടത് പോലെ വായിച്ചിട്ടില്ലെന്നും സ്വരാജ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1