ജയ്പൂർ: ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിലെ ഒത്തുകളി ആരോപണത്തിൽ മറുപടിയുമായി രാജസ്ഥാൻ റോയൽസ് മാനേജ്‌മെന്റ്. രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ അഡ്ഹോക്ക് കമ്മിറ്റി കൺവീനർ ജയ്ദീപ് ബിഹാനിയാണ് ഗുരുതര ആരോപണം ഉന്നയിച്ചത്. അവസാന ഓവറിൽ ഒൻപത് റൺസ് വേണ്ടിയിരുന്ന ആർആർ ലഖ്‌നൗവിനെതിരെ രണ്ട് റൺസിന്റെ തോൽവി വഴങ്ങുകയായിരുന്നു. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ നിന്നുള്ള ബിജെപി എംഎൽഎ കൂടിയാണ് ജയ്ദീപ് ബിഹാനി. അതേസമയം ജയ്ദീപ് ബിഹാനിക്കെതിരെ ശക്തമായ പ്രതികരണവുമായി രാജസ്ഥാൻ റോയൽസ് മാനേജ്‌മെന്റ് രംഗത്തെത്തി. ആരോപണങ്ങൾ അടിസ്ഥാനരഹിതവും യാതൊരു തെളിവുമില്ലാത്തതുമാണെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാൻ മുഖ്യമന്ത്രി, കായിക മന്ത്രി, കായിക സെക്രട്ടറി എന്നിവർക്ക് ഔദ്യോഗികമായി പരാതി നൽകിയെന്നും ആർആർ പ്രതിനിധികൾ അറിയിച്ചു. രാജസ്ഥാൻ കായിക മേഖലയുടേയും ബിസിസിഐയുടേയും വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ് ആരോപണമെന്നും ഇവർ ഉന്നയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033