പത്തനംതിട്ട: രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹാത്മാഗാന്ധി രക്തസാക്ഷിത്വ അനുസ്മരണം ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ട ഉദ്ഘാടനം ചെയ്തു. ഗാന്ധിയൻ ആദർശങ്ങളെ മുറുകെപിടിച്ചു കൊണ്ട് മാത്രമേ രാജ്യത്ത് സംഘപരിവാർ ഉയർത്തുന്ന ഭീകരതയെ മറികടക്കാനാവുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. മനോഷ് ഇലന്തൂർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാലിൻ മണ്ണൂരേത്ത്, അഫ്സൽ പന്തളം, ആരിഫ് ഖാൻ, അജ്മൽ തിരുവല്ല, ജെറിൻ തോട്ടുപുറം, ജസ്റ്റിൻ ജെയിംസ്, മിഥുൻ, ജെസിൻ, അബിനു മഴവഞ്ചേരി, ജോമോൻ ജോസ്, ബൈജു കാട്ടൂർ, സജിൻ സീതി, അംജത്ത് അടൂർ, ഷെമീർ തടത്തിൽ. എന്നിവർ പ്രസംഗിച്ചു.
രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ ധീര രക്തസാക്ഷിത്വത്തെ അനുസ്മരിച്ചു
RECENT NEWS
Advertisment