​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനത്തിനിടെ രാജേഷ് മുങ്ങിമരിച്ചത് അത്യന്തം വേദനാജനകമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.സ്വന്തം ലൈഫ് ജാക്കറ്റ് മറ്റൊരാളുടെ രക്ഷക്കായി നല്‍കിയ യുവാവ് മഹാത്യാഗത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും മായാത്ത മുദ്ര ബാക്കിയാക്കിയാണ് യാത്രയായത്. രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി ജീവന്‍വെടിയേണ്ടി വന്ന രാജേഷിന്റെ ആത്മത്യാഗം എന്നെന്നും സ്മരിക്കപ്പെടുമെന്നും രാജേഷിന്റെ കുടുംബത്തിന്റെയും ഉറ്റവരുടെയും നാട്ടുകാരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്
തിരുവനന്തപുരം കല്ലിയൂര്‍ കിഴക്കേ തെറ്റിവിള സ്വദേശി രാജേഷ് കണ്ണൂര്‍ പുളിങ്ങോം മീന്തുള്ളി തുരുത്തില്‍ ജീവന്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മുങ്ങിമരിച്ചത് അത്യന്തം വേദനാജനകമാണ്.
നീന്തല്‍ പരിശീലകനായ രാജേഷ് പ്രളയ ജലത്തില്‍ അകപ്പെട്ട ഒരാളുടെ ജീവന്‍ രക്ഷിച്ച ശേഷമാണ് മരണത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങിപ്പോയത്.മീന്തുള്ളി വാട്ടര്‍ ഫാള്‍സിലെ പരിശീലകനായ അദ്ദേഹം തുരുത്തില്‍ അകപ്പെട്ട ബെന്നിയെ രക്ഷപ്പെടുത്തി മടങ്ങുമ്പോഴാണ് അപകടത്തില്‍പെട്ടത്. സ്വയരക്ഷക്ക് ധരിച്ച ലൈഫ് ജാക്കറ്റ് ബെന്നിക്ക് നല്‍കി സുരക്ഷിതനാക്കിയാണ് രാജേഷ് തിരിച്ച് നീന്തിയത്. അതിനിടെ ഒഴുക്കില്‍പ്പെട്ടു.

തെരച്ചിലുകള്‍ വിഫലമാവുകയായിരുന്നു. മൃതദേഹം കണ്ടെത്തിയതോടെ പ്രതീക്ഷള്‍ക്ക് വിരാമമായി. കാത്തിരുന്ന കുടുംബവും നാടും തേങ്ങി. സ്വന്തം ലൈഫ് ജാക്കറ്റ് മറ്റൊരാളുടെ രക്ഷക്കായി നല്‍കിയ ഈ യുവാവ് മഹാത്യാഗത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും മായാത്ത മുദ്ര ബാക്കിയാക്കിയാണ് യാത്രയായത്.
രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി ജീവന്‍വെടിയേണ്ടി വന്ന രാജേഷിന്റെ ആത്മത്യാഗം എന്നെന്നും സ്മരിക്കപ്പെടും.
രാജേഷിന്റെ കുടുംബത്തിന്റെയും ഉറ്റവരുടെയും നാട്ടുകാരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.
അനുശോചനം രേഖപ്പെടുത്തുന്നു.

തിരുവനന്തപുരം കല്ലിയൂര്‍ കിഴക്കേ തെറ്റിവിള രാജേഷ് ഭവനില്‍ ആര്‍ രാജേഷിനെ(36) രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍ പെട്ട് കാണാതാവുകയും പിന്നീട് മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ബെന്നിയെന്നയാളെ രക്ഷിക്കുന്നതിനിടെ രാജേഷ് ഒഴുക്കില്‍പ്പെടുകയായിരുന്നു. മീന്തുളളി വാട്ടര്‍ ഫാള്‍സിലെ റെപ്പല്ലിംഗ് ഇന്‍സ്ട്രക്ടറായ രാജേഷും സുഹൃത്തുക്കളും ഓഗസ്റ്റ് ഒന്നിന് വൈകുന്നേരം അഞ്ചരയോടെയാണ് മീന്തുളളി തുരുത്തില്‍ ഒരാള്‍ ഒറ്റപ്പെട്ടതായി അറിയുന്നത്. ഇവര്‍ കരകവിഞ്ഞ് ഒഴുകുന്ന പുഴ നീന്തി തുരുത്തിലെത്തി. രാജേഷ് തന്റെ ജാക്കറ്റ് ഊരി ബെന്നിയെ ധരിപ്പിച്ച് കയറില്‍ തൂങ്ങി ഇക്കരെയ്ക്ക് തിരിച്ചു. എന്നാല്‍ കുത്തനെയുളള ഒഴുക്ക് ശക്തമായതോടെ കയറിലെ പിടി വിടുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ; സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം...

0
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍...