ചെന്നൈ: ജയലളിതയുടെയും കരുണാനിധിയുടെയും വിയോഗത്തിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിനാണ് തമിഴ്‌നാട് സാക്ഷ്യം വഹിക്കുന്നത്. രജനീകാന്തും കമല്‍ഹാസനും ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു.
രജനീകാന്ത് ചെന്നൈയിലെ സ്റ്റെല്ല മാരീസിലെ പോളിംഗ് ബൂത്തിലും കമല്‍ഹാസന്‍ തെയ്നാംപേട്ടിലെ പോളിംഗ് ബൂത്തിലുമാണ് വോട്ട് രേഖപ്പെടുത്തിയത്. മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനുമൊപ്പമാണ് കമല്‍ഹാസന്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്.
തമിഴ്‌നാട്ടില്‍ പോളിംഗ് പുരോഗമിക്കുന്നു. രാവിലെ ഏഴു മണിക്കാണ് പോളിംഗ് ആരംഭിച്ചത്. വൈകിട്ട് ഏഴു വരെയാണ് പോളിംഗ് സമയം. പോളിംഗ് സമയത്തിന്റെ അവസാന മണിക്കൂര്‍ കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും വോട്ട് രേഖപ്പെടുത്താം.