സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാറിന്റെ വരാനിരിക്കുന്ന ചിത്രം ജയിലര്‍ ഓഗസ്റ്റ് 10 ന് റിലീസ് ചെയ്യും. റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള അനൗണ്‍സ്‌മെന്റ് വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. രജനികാന്തിനൊപ്പം വിന്റേജ് ലുക്കിലെത്തുന്ന മോഹന്‍ലാലിനെ വീഡിയോയില്‍ കാണാം. മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, ജാക്കി ഷ്‌റോഫ്, തമന്ന ഭാട്ടിയ, രമ്യ കൃഷ്ണന്‍ തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
രജനികാന്തിനൊപ്പം മോഹന്‍ലാലും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികളും. ‘മുത്തുവേല്‍ പാണ്ഡ്യന്‍’ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വേറിട്ട ലുക്കിലാണ് മോഹന്‍ലാലും പ്രത്യക്ഷപ്പെടുന്നത്. വിനായകന്‍ നെഗറ്റിവ് റോളിലാണെന്നാണ് സൂചന. അനിരുദ്ധാണ് ജയിലറിന് സംഗീതം പകര്‍ന്നിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം വിജയ് കാര്‍ത്തിക് കണ്ണനും എഡിറ്റിംഗ് ആര്‍. നിര്‍മ്മലും നിര്‍വ്വഹിക്കുന്നു.