മൈലപ്രാ : രാജീവ്ഗാന്ധിയുടെ 29-ാം രക്തസാക്ഷിത്വ വാർഷികാചരണത്തിന്റെ ഭാഗമായി മൈലപ്രായിൽ നടന്ന അനുസ്മരണ സമ്മേളനം ആന്റോ ആൻറണി എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സുനിൽ എസ്. ലാൽ സദ്ഭാവന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മണ്ഡലം പ്രസിഡന്റ് മാത്യു തോമസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി എക്സ്ക്യൂട്ടീവ് അംഗം സലിം പി. ചാക്കോ , ബ്ലോക്ക് ജനറൽ സെക്രട്ടറി ബിജു ശമുവേൽ , ഡി.സി.സി അംഗം ജെയിംസ് കീക്കരിക്കാട്ട്, ബ്ലോക്ക് ജനറൽ സെക്രട്ടറി വിൽസൺ തുണ്ടിയത്ത്, ഐ. എൻ. റ്റി.യു.സി ജനറൽ സെക്രട്ടറി പി.കെ. ഗോപി , ബ്ലോക്ക് ജനറൽ സെക്രട്ടറി ബേബി മൈലപ്രാ എന്നിവർ പങ്കെടുത്തു.
രാജീവ്ഗാന്ധിയുടെ 29-ാം രക്തസാക്ഷിത്വദിനം ; മൈലപ്രായിൽ നടന്ന അനുസ്മരണ സമ്മേളനം ആന്റോ ആൻറണി എം.പി ഉദ്ഘാടനം ചെയ്തു
RECENT NEWS
Advertisment