പത്തനംതിട്ട : മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന രാജീവ് ഗാന്ധിയുടെ മുപ്പത്തി നാലാമത് രക്തസാക്ഷിത്വ വാർഷികം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2025 മെയ് 21- ബുധനാഴ്ച്ച വിവിധ പരിപാടികളോടെ പത്തനംതിട്ട രാജീവ്ഭവനിൽ ആചരിക്കുമെന്ന് ഡി.സി.സി സംഘടനാ കാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. രാവിലെ 10 -മണിക്ക് രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിന് മുമ്പിൽ പുഷ്പ്പാർച്ചന, ദേശീയ ഐക്യദാർഢ്യ പ്രതിജ്ഞ എന്നിവക്ക് ശേഷം അനുസ്മരണ സമ്മേളനം നടക്കും.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യൻ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയകാര്യ സമിതി അംഗം ആന്റോ ആന്റണി എം.പി, കെ.പി.സി.സി ജനറൽ സെകട്ടറി അഡ്വ. പഴകുളം മധു എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തും. മറ്റ് നേതാക്കൾ അനുസ്മരണ പ്രസംഗങ്ങൾ നടത്തും. ജില്ലയിലെ കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം, വാർഡ്, ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ പുഷ്പ്പാർച്ചനയും മറ്റ് അനുസ്മരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അറിയിച്ചു.