പത്തനംതിട്ട : പുതിയ നൂറ്റാണ്ടിലെ ഇന്ത്യയെ സ്വപ്നം കണ്ട് ശാസ്ത്ര സാങ്കേതിക വിപ്ലവത്തിലൂടെ ഇന്ത്യയെ നയിച്ച നേതാവായിരുന്നു രാജീവ് ഗാന്ധിയെന്ന് ഡിസിസി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്‍റുമായിരുന്ന രാജീവ് ഗാന്ധിയുടെ 33 -ാം രക്തസാക്ഷിത്വ വാര്‍ഷികം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ അടിമുടി മാറ്റിയ ടെലികോം വിപ്ലവം രാജീവ് ഗാന്ധി രാജ്യത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ്. കൂറുമാറ്റ നിരോധന ബില്ല് പാസാക്കിയത് വഴി പൊതുപ്രവര്‍ത്തകര്‍ക്ക് മാന്യത കൈവരിക്കുവാനും പഞ്ചായത്ത് രാജ് നഗരപാലിക ബില്ലിലൂടെ രാജ്യത്തെ വനിതകളെ ഭരണത്തിന്‍റെ മുന്‍നിരയില്‍ എത്തിക്കുവാനും അദ്ദേഹത്തിന് സാധിച്ചതായി ഡിസിസി പ്രസിഡന്‍റ് പറഞ്ഞു. രാജ്യത്തിന്‍റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിനായിട്ടാണ് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചതെന്നും ജനങ്ങളുടെ മനസ്സില്‍ എക്കാലവും അദ്ദേഹം ജീവിക്കുമെന്നും ഡിസിസി പ്രസിഡന്‍റ് പറഞ്ഞു.
ഡിസിസി വൈസ് പ്രസിഡന്‍റ് എ. സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, മുന്‍ എം.എല്‍.എ മാലത്ത് സരളാദേവി, കെ.പി.സി.സി സെക്രട്ടറിമാരായ റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, കെ. ജയവര്‍മ്മ, ഡിസിസി ഭാരവാഹികളായ റോബിന്‍ പീറ്റര്‍, സാമുവല്‍ കിഴക്കുപുറം, കെ. ജാസിംകുട്ടി, ലിജു ജോര്‍ജ്, റോജിപോള്‍ ഡാനിയല്‍, ഹരികുമാര്‍ പൂതങ്കര, സജി കൊട്ടയ്ക്കാട്, രഘുനാഥ് കുളനട, എം.ആര്‍ ഉണ്ണികൃഷ്ണന്‍ നായര്‍, സുനില്‍കുമാര്‍ പുല്ലാട്, സിന്ധു അനില്‍, എലിസബത്ത് അബു, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റുമാരായ പ്രൊഫ. പി.കെ. മോഹന്‍രാജ്, സഖറിയ വര്‍ഗീസ്, ആര്‍. ദേവകുമാര്‍, ജെറി മാത്യു സാം, പോഷക സംഘടന സംസ്ഥാന ഭാരവാഹികളായ ലാലി ജോണ്‍, സി.കെ അര്‍ജുനന്‍, പി.ജി ദിലീപ് കുമാര്‍, ജില്ലാ ഭാരവാഹികളായ, അബ്ദുള്‍കലാം ആസാദ്, പി.കെ ഇക്ബാല്‍, അജിത്ത് മണ്ണില്‍, ടി. എച്ച്. സിറാജുദ്ദീന്‍, സണ്ണി കണ്ണന്‍മണ്ണില്‍, സിബി മൈലപ്ര എന്നിവര്‍ പ്രസംഗിച്ചു. ആധുനിക ഇന്ത്യയും രാജീവ് ഗാന്ധിയുടെ സംഭാവനകളും എന്ന വിഷയത്തെക്കുറിച്ച് നടന്ന സെമിനാറില്‍ വിചാര്‍ വിഭാഗ് ജില്ലാ പ്രസിഡന്‍റ് പ്രൊഫ. ഡോ. റോയിസ് മല്ലശ്ശേരി പ്രബന്ധം അവതരിപ്പിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റുമാരായ റനീസ് മുഹമ്മദ്, നാസര്‍ തോണ്ടമണ്ണില്‍, അനില്‍ കൊച്ചുമൂഴിക്കല്‍, എം.ആര്‍ രമേശ്, ജോമോന്‍ പുതുപ്പറമ്പില്‍, സെബി മഞ്ഞിനിക്കര, മനോജ് മണ്ണടി, രാജു സഖറിയ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.