ന്യൂഡൽഹി : ഛത്തീസ്ഗഢിൽ ബിജെപി അധികാരത്തിലെത്തിയാൽ നിർബന്ധിത മതപരിവർത്തനം നിരോധിക്കുമെന്ന് വ്യക്തമാക്കി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. സംസ്ഥാനത്ത് വ്യാപകമായി മതപരിവർത്തനം നടക്കുന്നുണ്ട്. അത് ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡിലെ സീതാപൂർ നിയോജക മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്. എന്തിനാണ് ആരെയെങ്കിലും പ്രലോഭിപ്പിച്ച് മതം മാറ്റുന്നത്. അധികാരത്തിൽ വന്നാൽ ഇത്തരം മതപരിവർത്തനങ്ങൾ നിരോധിക്കും. 2018ൽ കോൺഗ്രസ് അധികാരത്തിലെത്തിയതോടെ സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നെന്നും അദ്ദേഹം ആരോപിച്ചു. കൊലപാതകം പോലുള്ള കുറ്റകൃത്യങ്ങൾ ഒരു സാധാരണ സംഗതിയായി മാറിയിരിക്കുന്നു. നിരവധി പെൺകുട്ടികളെ കാണാതായി. ഇത് വലിയ വെല്ലുവിളിയാണ്.
മനുഷ്യക്കടത്തും മയക്കുമരുന്ന് കച്ചവടവും വർധിച്ചു വരികയാണ്. കോൺഗ്രസിനെ സംസ്ഥാനത്ത് നിന്ന് പിഴുതെറിയേണ്ടത് അനിവാര്യമാണെന്നും രാജ്നാഥ് സിങ് പറഞ്ഞു. കോൺഗ്രസ് സ്വയം ഹീറോ എന്നാണ് വിളിക്കുന്നത്. എന്നാൽ സംസ്ഥാനത്തെ വികസന കാര്യങ്ങളിൽ അവർ സീറോ ആണ്. സർക്കാരിന്റെ പ്രോഗ്രസ് കാർഡ് ജനങ്ങളിൽ നിന്നും തേടിയാൽ അത് സീറോ ആയിരിക്കുമെന്നും മന്ത്രി പരിഹസിച്ചു. തിരഞ്ഞെടുപ്പിലൂടെ അവർ വിട പറയേണ്ട സമയമായിരിക്കുന്നു. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാൽ അടുത്ത മൂന്നോ നാലോ വർഷത്തിനുള്ളിൽ തീവ്ര ഇടതുസംഘടനകളെ തുടച്ചുനീക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033