വെച്ചൂച്ചിറ : ഡെങ്കി പനി നിയന്ത്രണവിധേയമാക്കുന്നതിനായി വെച്ചൂച്ചിറയില്‍ രാജു എബ്രഹാം എംഎല്‍എയുടെ നേതൃത്വത്തില്‍ വീടുകയറി കൊതുകു നശീകരണം നിരീക്ഷിച്ചു. വെച്ചൂച്ചിറ പഞ്ചായത്തിലെ 10, 12, 13 വാര്‍ഡുകളില്‍ ഒരാഴ്ചകൊണ്ട് സമ്പൂര്‍ണ്ണ കൊതുക് നശീകരണം നടത്തി ഡെങ്കിപനി നിയന്ത്രണ വിധേയമാക്കാന്‍ എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരം ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. നിയമ ലംഘകര്‍ക്ക് എതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കാനും തീരുമാനിച്ചു.
റാന്നിയില്‍ റിപ്പോര്‍ട്ട് ചെയ്ത 102 ഡെങ്കി പനി കേസുകളില്‍ 30 എണ്ണം റിപ്പോര്‍ട്ട് ചെയ്തത് വെച്ചൂച്ചിറ പഞ്ചായത്തിലെ ഈ 3 വാര്‍ഡുകളിലാണ്. വാര്‍ഡ് മെമ്പര്‍മാര്‍, പിഎച്ച്സി ഡോക്ടര്‍മാര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വീടുകയറി കൊതുക് നശീകരണവുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണം നടത്തിയിട്ടും പലരും സഹകരിക്കാന്‍ തയ്യാറായില്ല. വീടിന്റെ പരിസരത്തും പറമ്പുകളില്‍ നിന്നും കൊതുകിനെ പൂര്‍ണ്ണമായി ഇല്ലാതാക്കുന്ന നടപടി വിശദീകരിക്കാന്‍ ഈ മാസം 14ന് രാവിലെ 10 മുതല്‍ മുതല്‍ വൈകിട്ട് 4 വരെയും 15ന് രാവിലെ പത്തു മുതല്‍ 11 വരെയും ഇത്തരത്തില്‍ യോഗങ്ങള്‍ നടത്തും. ഒരു വാര്‍ഡില്‍ എട്ട് യോഗങ്ങളാണ് നടക്കുക. ഇതിനുശേഷവും കൊതുക് നശീകരണത്തിന് താല്പര്യം കാണിക്കാത്തവര്‍ക്കെതിരെയാണ് കേസെടുത്ത് നിയമ നടപടികളുമായി മുന്നോട്ടുപോകുവാന്‍ തീരുമാനിച്ചത്. സര്‍വകക്ഷിയോഗം രാജു എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സ്‌കറിയ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഷാജി തോമസ്, കെ.ശ്രീകുമാര്‍, പൊന്നമ്മ ചാക്കോ, ഡോ.ആശിഷ് പണിക്കര്‍, സിറിയക് തോമസ്, ടി.കെ ബാബു, ലളിതമ്മ എന്നിവര്‍ സംസാരിച്ചു.