അയോദ്ധ്യ: രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ പേരിൽ സൈബർ തട്ടിപ്പ്. വി.ഐ.പി പാസ്, പ്രസാദം തുടങ്ങിയ വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. വി.ഐ.പി എൻട്രി വാഗ്ദാനം ചെയ്തുള്ള ആപ്പും ഈ തട്ടിപ്പ് സംഘം പുറത്തിറക്കി. ‘രാം ജന്മഭൂമി ഗൃഹ് സമ്പർക്ക് അഭിയാൻ” എന്നാണ് ആപ്പിന്റെ പേര്. നവ മാധ്യമങ്ങളിലൂടെയുള്ള ഇത്തരം തട്ടിപ്പു സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പൊലീസിനെ വിവരമറിയിക്കണമെന്ന് അധികൃതർ അറിയിച്ചു. ക്ഷേത്ര നിർമ്മാണത്തിന് ഫണ്ട് ആവശ്യപ്പെട്ടും തട്ടിപ്പ് നടക്കുന്നുണ്ട്.
ക്യു ആർ കോഡ് സഹിതം ചേർത്ത സന്ദേശങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പരക്കുന്നത്.രാമക്ഷേത്രത്തിലെ പ്രസാദം സൗജന്യമായി വീട്ടിലെത്തിക്കുമെന്ന് പറഞ്ഞും ചില വ്യാജ വെബ്സൈറ്റുകളിൽ വാഗ്ദാനങ്ങളുണ്ട്. 51 രൂപ ഷിപ്പിംഗ് ചാർജ്ജ് വാങ്ങിയാണ് തട്ടിപ്പ്.