ആലപ്പുഴ : രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഫണ്ട് പിരിവില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ ആരോപണം വിവാദമാകുമ്പോള്‍ വെട്ടിലായി സിപിഎമ്മും. ആര്‍.എസ്.എസിന്റെ രാമക്ഷേത്ര നിര്‍മാണ ഫണ്ട് പിരിവിന് കോണ്‍ഗ്രസ് നേതാവിന്റെ പിന്തുണയെന്ന ആരോപണവുമായി സിപിഎം പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞതിന് പിന്നാലെയാണ് പാര്‍ട്ടി നേതാവും കുടുങ്ങിയ വിവരം പുറത്തുവരുന്നത്. സിപിഎം കുമാരപുരം ബ്രാഞ്ച് സെക്രട്ടറി എല്‍ തങ്കമ്മാളാണ് വിവാദത്തിലായത്. വിശ്വാസികളായതുകൊണ്ടാണ് ആര്‍.എസ്.എസ് പരിപാടികളുടെ ഭാഗമാകേണ്ടി വന്നതെന്ന് അവര്‍ പറഞ്ഞു.
രാമക്ഷേത്ര നിര്‍മ്മാണ ഫണ്ട് പിരിവില്‍ പങ്കെടുത്ത ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റാണ് ആദ്യം വിവാദത്തിലായത്. പളളിപ്പുറം കടവില്‍ മഹാലക്ഷ്മി ക്ഷേത്രത്തിലാണ് കോണ്‍ഗ്രസ് നേതാവ് ടി.ജി.രഘുനാഥ പിള്ള കൂപ്പണ്‍ കൈമാറി പിരിവ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ക്ഷേത്രത്തിന്റെയും പട്ടാര്യസമാജത്തിന്റെയും പ്രസിഡന്റ് എന്ന നിലയില്‍ ഒരു വിശ്വാസി ചെയ്യേണ്ട കാര്യങ്ങളെ ചെയ്തിട്ടുള്ളുവെന്നും രഘുനാഥപിള്ള പറഞ്ഞു.