രാമപുരം : വനിതാ എസ്‌ഐയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ അഭിഭാഷകന്‍ അറസ്റ്റില്‍. കോട്ടയം രാമപുരത്താണ് സംഭവം. അഭിഭാഷകനായ വിപിന്‍ ആന്റണിയാണ് അറസ്റ്റിലായത്.
രാമപുരം സ്റ്റേഷനിലെ എസ്‌എച്ച്‌ഒ ആയ ഡിനിയോടാണ് അഭിഭാഷകന്‍ അപമര്യാദയായി പെരുമാറിയത്. ഡിനിയുടെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുന്നതിനിടെ വിപിന്‍ ആന്റണിയും സുഹൃത്തുക്കളും ഇവിടേക്ക് വരികയായിരുന്നു. ഇവരുടെ വാഹനത്തില്‍ മദ്യക്കുപ്പികള്‍ കണ്ടെന്നും ഇതേത്തുടര്‍ന്ന് വാഹനം തടഞ്ഞു പരിശോധിക്കുകയുമായിരുന്നു എന്നും പോലീസ് പറയുന്നു. പരിശോധനയ്ക്കിടെ അഭിഭാഷകനായ വിപിന്‍ ആന്റണി പുറത്തേക്ക് ഇറങ്ങുകയും വനിതാ എസ്‌ഐയോട് മോശമായി സംസാരിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു.
തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ ഇയാളെ കീഴ്‌പ്പെടുത്തി, നാട്ടുകാരുടെ സഹായത്തോടെ പോലീസ് ജീപ്പില്‍ കയറ്റുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന ചിലര്‍ ഓടിപ്പോയിരുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊര്‍ജ്ജിതമാക്കി.
https://www.facebook.com/mediapta/videos/1058470371243057/