തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ഈ വര്‍ഷത്തെ രാമായണ മാസാചരണത്തോടനുബന്ധിച്ച് ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമ്പൂര്‍ണ്ണ രാമായണം കഥകളി മഹോത്സവത്തിന് ഇന്ന് (16) ശ്രീരാമപട്ടാഭിഷേകത്തോടെ സമാപനം ആകും. രാത്രി 9.30 ന് കഥകളി ആരംഭിക്കും. വെളുപ്പിന് 5 .30 മണിയോടുകൂടി ശ്രീരാമപട്ടാഭിഷേക ചടങ്ങുകള്‍ ആരംഭിക്കും. ക്ഷേത്രത്തിന് പുറത്തുള്ള സ്വീകരണ പന്തലില്‍ നിന്നും ശ്രീരാമാദികളെ ആലവട്ടവും വെഞ്ചാമരവും വെടിക്കെട്ടും ഉള്‍പ്പെടെയുള്ള ആര്‍ഭാടങ്ങളോടെ എല്ലാ ആചാരാനുഷ്ഠാനങ്ങളോടെയും കൂടി ഭക്തജനങ്ങളുടെ പങ്കാളിത്വത്തോടെ കിരീടധാരണത്തിനായി കഥകളി മണ്ഡപത്തില്‍ എത്തി പുലര്‍ച്ചെയോടെ പട്ടാഭിഷേക ചടങ്ങുകള്‍ സമാപിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-