തിരുവനന്തപുരം : മദ്യവിൽപ്പന ശാലകളിലെ തിരക്ക് കുറയ്ക്കാനായി നടപ്പാക്കിയ വിർച്വൽ ക്യൂ സംവിധാനത്തിൽ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആപ്പ് നിർമ്മാണത്തിന് കരാറൊപ്പിട്ടതിൽ പക്ഷപാതമുണ്ടെന്ന് നേരത്തെ തന്നെ ചെന്നിത്തല ആരോപിച്ചിരുന്നു. ബെവ്കോ ആപ്പ് നിർമ്മാണത്തിനുള്ള കമ്പനിയെ ഏൽപിച്ചത് അഴിമതിയും സ്വജന പക്ഷപാതപരവുമാണെന്ന് രമേശ് ചെന്നിത്തല ആരോപിക്കുന്നു. ബെവ്കോ ആപ്പ് നിർമ്മാണം മറയാക്കി നടന്ന അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. ഇന്നലെ പുറത്തിറങ്ങിയ ആപ്പിനെതിരെ വ്യാപകമായി പരാതികൾ ഉയരുന്നതിനിടെയാണ് പ്രതിപക്ഷനേതാവ് പരാതിയുമായി വിജിലൻസ് ഡയറക്ടറെ സമീപിച്ചത്. 35 ലക്ഷം പേർക്ക് വരെ ഒരേസമയം ആപ്പ് ഉപയോഗിക്കാം എന്നായിരുന്നു ആപ്പ് നിർമ്മാതാക്കളായ ഫെയർ കോഡിൻ്റെ അവകാശവാദം.
ബെവ് ക്യൂ ആപ്പിൽ അഴിമതി ആരോപണം കടുപ്പിച്ച് പ്രതിപക്ഷം : വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകി
RECENT NEWS
Advertisment