തിരുവനന്തപുരം : ഹരിപ്പാട് മത്സരിക്കില്ലെന്ന വാര്‍ത്തകള്‍ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് തന്നെ മത്സരിക്കുമെന്നും അപവാദ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ചെന്നിത്തല പറഞ്ഞു. തൃപ്പെരുന്തര പഞ്ചായത്തില്‍ എൽഡിഎഫ് അധികാരത്തില്‍ വരുന്നതിന് യുഡിഎഫ് പിന്തുണച്ചത് രാഷ്ട്രീയപരമായ തീരുമാനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
“ഞാന്‍ ചങ്ങനാശ്ശേരി , അരുവിക്കര , വട്ടിയൂര്‍ക്കാവ് എന്നിങ്ങനെ പലയിടങ്ങളില്‍ മതിസരിക്കുമെന്ന പ്രചാരണം നടത്തുകയാണ്. ഞാനിവിടെ മത്സരിച്ചപ്പോഴൊക്കെ എന്നെ ഹരിപ്പാട്ടെ ജനങ്ങള്‍ സഹായിച്ചിട്ടുണ്ട്. എനിക്കെന്റെ അമ്മയെപ്പോലെയാണ് ഹരിപ്പാട്. ഹരിപ്പാട് എനിക്ക് എന്നും അഭയം നല്‍കിയിട്ടുണ്ട്. ആ ജനങ്ങളില്‍ എനിക്ക് പൂര്‍ണ്ണവിശ്വാസമുണ്ട്,” ചെന്നിത്തല പറഞ്ഞു.