തിരുവനന്തപുരം: എഐ ക്യാമറ ഇടപാടില്‍ നടന്നത് വന്‍ കൊള്ളയെന്ന ആരോപണവുമായി മുന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എഐ ക്യാമറ ജനത്തിനുമേലുള്ള മറ്റൊരു കൊള്ളയാണ്. പലര്‍ക്കും കിട്ടിയത് നോക്കുകൂലി മാത്രമാണ്. മന്ത്രിമാര്‍ക്കു പോലും കരാര്‍ കമ്പനികളെക്കുറിച്ച് അറിയില്ലെന്നും സതീശന്‍ ആരോപിച്ചു. കെല്‍ട്രോണ്‍ എംഡിയുടെ വാദങ്ങളും അദ്ദേഹം തള്ളി. കെല്‍ട്രോണ്‍ സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചു. കെല്‍ട്രോണ്‍ നേരിട്ട് ടെണ്ടര്‍ വിളിക്കണമെന്നായിരുന്നു തീരുമാനം. അത് ലംഘിച്ചാണ് സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയതെന്നും ചെന്നിത്തല ആരോപിച്ചു.
അതേസമയം, എ ഐ ക്യാമറകള്‍ സ്ഥാപിച്ച പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട എസ്ആര്‍ഐടി എന്ന കമ്പനിയുമായി ഒരു ബന്ധവുമില്ലെന്ന് ഊരാളുങ്കല്‍ സൊസൈറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സമൂഹമാധ്യമങ്ങളില്‍ ചിലര്‍ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ പറയുന്ന പേരുകാര്‍ കമ്പനിയുടെ ഡയറക്ടര്‍മാരും അല്ലെന്നും സൊസൈറ്റി അറിയിച്ചു.