Sunday, April 6, 2025 7:52 am

ആട്ടിന്‍ തോലിട്ട ചെന്നായകളാണ് ബി ജെ പിയും സംഘപരിവാറുമെന്ന് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തെക്കേ ഇന്ത്യയില്‍ ക്രൈസ്തവരെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയും വടക്കേ ഇന്ത്യയില്‍ അവരെ മാരകമായി ആക്രമിക്കുകയും ചെയ്യുന്ന ആട്ടിന്‍ തോലിട്ട ചെന്നായകളാണ് ബി ജെ പിയും സംഘപരിവാറുമെന്ന് ന്യൂനപക്ഷങ്ങള്‍ തിരിച്ചറിയണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ജബല്‍പൂരില്‍ മലയാളി വൈദികര്‍ക്കുനേരെ സംഘ പരിവാര്‍ സംഘടനകള്‍ നടത്തിയ അതിക്രമം അങ്ങേയറ്റം അപലപനീയമാണെന്നും ചെന്നിത്തല പറഞ്ഞു. ന്യൂനപക്ഷ ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍ക്കു നേരെ സംഘ പരിവാര്‍ ഉത്തരേന്ത്യയില്‍ സംഘടിതമായ ആക്രമണമാണ് അഴിച്ചു വിടുന്നത്. പോലീസിന്റെ മുന്നിലിട്ടാണ് ജയ് ശ്രീറാം മുദ്രാവാക്യങ്ങള്‍ വിളിച്ച സംഘം ക്രൂരമായ ആക്രമണം അഴിച്ചു വിടുന്നത്. എന്നിട്ട് പോലീസ് ഒന്നും ചെയ്യുന്നില്ല.

ജബല്‍പൂരില്‍ നിന്നു പള്ളികളിലേക്കു ബസില്‍ പോരുകയായിരുന്ന ക്രൈസ്തവ സഹോദരങ്ങളെ വിശ്വ ഹിന്ദു പരിഷത് സംഘടനക്കാര്‍ തടഞ്ഞ് പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയ വിവരമറിഞ്ഞ് അവരെ സഹായിക്കാനെത്തിയ സീനിയര്‍ മലയാളി വൈദികരായ ഫാദര്‍ ഡോവിസ് ജോര്‍ജിനെയും ഫാദര്‍ ജോര്‍ജിനെയുമാണ് സംഘപരിവാറുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി. ബി ജെ പിയുടെ കപടമുഖമാണ് ഇതിലൂടെ വെളിവാകുന്നത്. തെക്കേ ഇന്ത്യയില്‍ ക്രൈസ്തവരെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയും വടക്കേ ഇന്ത്യയില്‍ അവരെ മാരകമായി ആക്രമിക്കുകയും ചെയ്യുന്ന ആട്ടിന്‍ തോലിട്ട ചെന്നായകളാണ് ഇവരെന്ന് ന്യൂനപക്ഷങ്ങള്‍ തിരിച്ചറിയണം. ന്യൂനപക്ഷങ്ങള്‍ രണ്ടാം തരം പൗരന്മാരല്ല. അവര്‍ക്കും ജീവിക്കാനും ആരാധിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും ചെന്നിത്തല ഓർമ്മിപ്പിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തിയ പ്രതിയ്ക്ക് കഠിന തടവും രൂപ പിഴയും

0
തൃശൂര്‍ : റോഡരികിലിട്ട് കാര്‍ റിപ്പയര്‍ ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ അച്ഛനെയും...

ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ ; ആരോഗ്യപ്രവർത്തകരെ വധിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഐഡിഎഫ്

0
ഗാസ: ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. ഖാൻ യൂനുസിൽ നടത്തിയ ആക്രമണത്തിൽ...

കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

0
കൊച്ചി: എറണാകുളത്ത് മെഡിക്കൽ വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ. കളമശ്ശേരി ഗവ. മെഡിക്കൽ...

ആദിവാസി യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

0
പത്തനാപുരം : വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി....