പത്തനംതിട്ട: വാഹന അപകടത്തെ തുടർന്ന് വീട്ടിൽ ചികിത്സയിൽ കഴിയുന്ന ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ .എ സുരേഷ് കുമാറിനെയും ജനറൽ സെക്രട്ടറി എം.എസ് പ്രകാശിനെയും കോൺഗ്രസ് സംസ്ഥാന ജില്ലാ നേതാക്കൾ വീടുകളിൽ എത്തി സന്ദർശിച്ചു. ആഗസ്റ്റ് ഒന്നാം തീയതി വൈകീട്ട് 4 മണിക്കാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ നെല്ലിക്കാലയ്ക്കടുത്തുള്ള തുണ്ടഴത്തിൽ വെച്ച് അപകടത്തിൽപ്പെട്ടത്. പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം കഴിഞ്ഞ് ആറൻമുള ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് അപകടം ഉണ്ടായത്.
ഇരുവർക്കും ഗുരുതരമായ പരിക്കാണ് ഉണ്ടായത്. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ ആഭ്യന്തര മന്ത്രിമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ , പി.സി.വിഷ്ണുനാഥ് എം എൽ എ , കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, ഡിസിസി പ്രസിഡന്റ് പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ, ആന്റോ ആൻറണി എംപി ,അടൂർ പ്രകാശ് എം.പി,പന്തളം സുധാകരൻ ,എം ലിജു തുടങ്ങി നിരവധി നേതാക്കൾ ഇവരെ വീട്ടിൽ എത്തി സന്ദർശിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ,മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ ഫോണിൽ വിളിച്ച് വിവരങ്ങൾ തിരക്കി.