വടക്കഞ്ചേരി : രമ്യ ഹരിദാസ് എംപിയെ മൊബൈല്‍ ഫോണിലൂടെ നിരന്തരം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത കേസിലെ പ്രതിയെ പോലീസ് പിടികൂടി. വടക്കഞ്ചേരി പോലീസാണ് എംപിയുടെ പരാതിയിൽ നടപടിയെടുത്തത്. കോട്ടയം കണ്ണിമല സ്വദേശി ഷിബുക്കുട്ടനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. നിരവധി തവണ താക്കീത് ചെയ്‌തിട്ടും ശല്യം തുടര്‍ന്നതോടെ എംപി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അര്‍ദ്ധരാത്രിയില്‍ ഉള്‍പ്പെടെ നിരവധി തവണ എംപിയുടെ ഫോണില്‍ വിളിച്ച് സ്ഥിരം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നയാളാണ് കേസിലെ പ്രതി. പല തവണ ഇയാളെ താക്കീത് ചെയ്‌തിട്ടും ശല്യം തുടര്‍ന്നതോടെ രമ്യാ ഹരിദാസ് എംപി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം വടക്കഞ്ചേരി പോലീസാണ് കോട്ടയം തുമരംപാറയില്‍ നിന്നാണ് പ്രതി ഷിബുകുട്ടനെ കസ്‌റ്റഡിയിലെടുത്തത്. രണ്ട് നമ്പറുകളില്‍ നിന്നായാണ് പ്രതി പലതവണ എംപി വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നത്. എന്നാൽ ഭീഷണിക്ക് പിന്നിലെ കാരണമെന്തെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.