Tuesday, July 8, 2025 4:50 am

രണ്ടില മരവിപ്പിച്ചു : ജോസഫിന് ചെണ്ടയും ജോസിന് ടേബിള്‍ ഫാനും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പില്‍ കേരള കോണ്‍​ഗ്രസ് എമ്മിന്റെ അഭിമാന ചിഹ്നമായ രണ്ടില മരവിപ്പിച്ച്‌ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍. ചിഹ്നം മരവിപ്പിച്ച സാ​ഹചര്യത്തില്‍ ജോസഫ് വിഭാ​ഗവും ജോസ് വിഭാ​ഗവും ആവശ്യപ്പെട്ട പ്രകാരമാണ് ചെണ്ടയും ടേബിള്‍ ഫാനും അനുവദിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണ‍ര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

രണ്ടില ചിഹ്നത്തിനായി ജോസഫ് വിഭാ​ഗവും ജോസ് വിഭാ​ഗവും അവകാശവാദം ഉന്നയിച്ചതോടെയാണ് രണ്ടില ചിഹ്നം മരവിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷണ‍ര്‍ വി.ഭാസ്കരന്‍ തീരുമാനിച്ചത്.

കെഎം മാണിയുടെ നിര്യാണത്തെ തുട‍ര്‍ന്ന് കേരള കോണ്‍​ഗ്രസ് പാ‍ര്‍ട്ടിയുടെ അവകാശത്തെ ചൊല്ലി പിജെ ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള നിയമപോരാട്ടം ഇപ്പോഴും തുടരുകയാണ്. രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നല്‍കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചെങ്കിലും ഈ വിധിയെ ചോദ്യം ചെയ്ത് ജോസഫ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ നിലവിലുള്ള കേസുകളിലെ വിധിക്ക് വിധേയമായി മാത്രമേ ചിഹ്നം അനുവദിക്കാന്‍ സാധിക്കൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണ‍ര്‍ വ്യക്തമാക്കി.

ചിഹ്നം മരവിപ്പിച്ച സാ​ഹചര്യത്തില്‍ ജോസഫ് വിഭാ​ഗവും, ജോസ് വിഭാ​ഗവും ആവശ്യപ്പെട്ട പ്രകാരമാണ് ചെണ്ടയും ടേബിള്‍ ഫാനും അനുവദിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണ‍ര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം. സ്വകാര്യ...

പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും

0
ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്- പട്ടികവര്‍ഗം...

അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വായനാപക്ഷാചരണ താലൂക്ക് സമാപനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായനാപക്ഷാചരണ സമാപനവും...