Thursday, May 8, 2025 10:43 pm

ഡിജിറ്റൽ പഠനം ; ഉറപ്പുകൾ പാഴായി – പഠന സൗകര്യങ്ങളില്ലാതെ ആയിരക്കണക്കിന് കുട്ടികൾ ; റെയ്ഞ്ചും പ്രശ്നം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ അധ്യയനവർഷം തുടങ്ങി മൂന്ന് മാസം പിന്നിട്ടിട്ടും ഡിജിറ്റൽ പരിമിതികൾ പരിഹരിക്കാനുള്ള പ്രഖ്യാപനങ്ങൾ ഒന്നുമായില്ല. എല്ലാവർക്കും മൊബൈൽ ഫോൺ ഇപ്പോഴും ഉറപ്പാക്കാനാകാത്തതിനാൽ സംവാദ രൂപത്തിലുള്ള ക്ലാസുകൾ ഇതുവരെ തുടങ്ങിയില്ല. റേഞ്ച് പ്രശ്നം തീർക്കാൻ മുഖ്യമന്ത്രി മൊബൈൽ കമ്പനികളുമായി ചർച്ച നടത്തിയെങ്കിലും ഒന്നും നടന്നില്ല. ജൂലൈ അവസാനത്തോടെ ഓൺലൈൻ ക്ലാസ് തുടങ്ങുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. പലതവണ നീണ്ട കണക്കെടുപ്പിനൊടുവിൽ  4,71,594 പേർക്ക് ഡിജിറ്റൽ ഉപകരണങ്ങളിലെന്ന് സർക്കാർ കണ്ടെത്തി.

ധനസമാഹാരണത്തിനായി മുഖ്യമന്ത്രിയുടെ പേരിലുള്ള നിധിയുടെ ഭാഗമായ വിദ്യാകിരണം പോർട്ടലിൽ ഇപ്പോഴും ഡിജിറ്റൽ ഉപകരണങ്ങളില്ലാത്തവരുടെ കണക്കിൽ മാറ്റമില്ല. ഇതുവരെ എത്ര പണം കിട്ടി എന്നും പറയുന്നില്ല. ജനപ്രതിനിധികളും തദ്ദേശസ്ഥാപനങ്ങളും സൂപ്പർതാരങ്ങളുമെല്ലാ സ്വന്തം നിലക്ക് മൊബൈൽ ചലഞ്ചും ഫണ്ട് സമാഹരണമൊക്കെ നടത്തിയിട്ടും ഒന്നും മതിയാകുന്നില്ല. ഓൺലൈൻ പഠനത്തിനായുള്ള ജി സ്യൂട്ട് പോർട്ടൽ ഇപ്പോഴും പരീക്ഷണഘട്ടത്തിലാണ്. അതായത് എന്ന് ഇനി ഓൺലൈൻ ക്ലാസ് തുടങ്ങുമെന്ന് ഇപ്പോഴും സർക്കാറിന് പറയാനാകാത്ത സ്ഥിതി.

ചില  വിദ്യാലയങ്ങങ്ങൾ സ്വന്തം നിലക്ക് ഗൂഗിൾ മീറ്റ് വഴി ഓൺലൈൻ ക്ലാസ് നടത്തുന്നുണ്ടെങ്കിലും ഭൂരിപക്ഷം പേർക്കും ഇപ്പോഴും ആശ്രയം വിക്ടേഴ്സ് ചാനൽ തന്നെയാണ്. ടെലിവിഷൻ ക്ലാസ് പല വിദ്യാർത്ഥികൾക്കും ഉണ്ടാക്കുന്ന മാനസിക-ശാരീരിക പ്രശ്നങ്ങൾ എസ്.സി.ഇ.ആർ.ടി നടത്തിയ പഠനം കണ്ടെത്തിയിരുന്നെങ്കിലും ഇത് തുടരുകയല്ലാതെ മറ്റ് വഴിയില്ലാത്ത അവസ്ഥ. റേഞ്ച് പ്രശ്നം ഉടൻ തീർക്കുമെന്നായിരുന്നു മുഖ്യമന്ത്രി വിളിച്ച ചർച്ചയിൽ മൊബൈൽ സേവനദാതാക്കളുടെ ഉറപ്പ്. പക്ഷെ ഇപ്പോഴും മലയോരമേഖലകളിൽ മൊബൈലുള്ളവർക്ക് റേഞ്ച് കിട്ടാൻ മരത്തിലും കുന്നിലും കയറേണ്ട ദുരവസ്ഥ തുടരുന്നു,

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാക് ആക്രമണം ; എല്ലാ ഉദ്യോഗസ്ഥരോടും നിര്‍ബന്ധമായും ജോലിക്കെത്താൻ നിര്‍ദേശം നൽകി

0
ദില്ലി: പാകിസ്ഥാൻ ഇന്ത്യൻ അതിര്‍ത്തിയിൽ നടത്തുന്ന ആക്രമണത്തിന് പിന്നാലെ ഏത് സാഹചര്യവും...

അതിർത്തിയിൽ പാകിസ്ഥാൻ്റെ കനത്ത ഡ്രോൺ ആക്രമണത്തിലും ആളപായമില്ലെന്ന് സർക്കാർ

0
ദില്ലി: അതിർത്തിയിൽ പാകിസ്ഥാൻ്റെ കനത്ത ഡ്രോൺ ആക്രമണത്തിലും ആളപായമില്ലെന്ന് സർക്കാർ. ജമ്മുവിലും...

പാകിസ്ഥാന്‍റെ എഫ്-16 വിമാനം ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടു

0
ദില്ലി: ജമ്മുവിലും പഞ്ചാബിലുമായി നിരവധി സ്ഥലങ്ങളിൽ ആക്രമണം നടത്തിയതിന് പിന്നാലെ പാകിസ്ഥാന്‍റെ...

പാകിസ്ഥാന്‍ കടന്നാക്രമിച്ചതിൽ പ്രത്യാക്രമണത്തിന് തയ്യാറെടുത്ത് ഇന്ത്യ

0
ദില്ലി: കടന്നാക്രമിച്ചതിൽ പ്രത്യാക്രമണത്തിന് തയ്യാറെടുത്ത് ഇന്ത്യ. ജമ്മുവിൽ നിന്ന് യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നു....