റാന്നി : ഭിന്നശേഷിക്കാർക്കായി സ്വന്തം പഠനോപകരണങ്ങൾ നിർമിച്ച് റാന്നി ബി ആർ സി. ഞങ്ങൾ ഉണ്ടാക്കിയ പഠനോപകരണങ്ങൾ കൊണ്ട് ഞങ്ങളുടെ മക്കൾ പഠിക്കും. തന്‍റെ മകനുകൂടി വേണ്ടി നിർമ്മിച്ച സ്ഥാന വില പഠിപ്പിക്കാനുള്ള ഗണിത പഠനോപകരണം ഉയർത്തിക്കാണിച്ചുകൊണ്ട് ആ അമ്മ പറഞ്ഞപ്പോൾ അവരുടെ കണ്ണുകളിൽ അതിരറ്റ സന്തോഷവും അഭിമാനവും. റാന്നി ഉപജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ കെയർ സെന്ററുകളിലേക്ക് ആണ് പഠനബോധന സാമഗ്രികൾ നിർമ്മിക്കുന്നത്. പഠനോപകരണ നിർമ്മാണ ശില്പശാലയുടെ ഉദ്ഘാടനം റാന്നി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി ആർ പ്രസാദ് നിർവഹിച്ചു.
ഉപജില്ല വിദ്യാഭ്യാസ ഓഫീസർ റോസമ്മ രാജൻ അധ്യക്ഷത വഹിച്ചു. ബി പി സി ഷാജി എ.സലാം, സ്പെഷ്യൽ എഡ്യൂക്കേറ്റർ ലീബ ബാബു എന്നിവർ സംസാരിച്ചു.
പ്രീ-പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികൾക്കായാണ് പഠനബോധന സാമഗ്രികൾ നിർമ്മിക്കുന്നത്. ശില്പശാല നാളെ സമാപിക്കും. പഠനോപകരണ നിർമ്മാണ വിദഗ്ധരായ അധ്യാപകർ, രക്ഷിതാക്കൾ, സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സ്, കുട്ടികൾ ശിൽപ്പിശാലയിൽ എന്നിവർ പങ്കെടുത്തു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]