റാന്നി: ആംബുലൻസ് നിയന്ത്രണം നഷ്ടപെട്ട് റോഡരികിൽ പാർക്കു ചെയ്തിരുന്ന വാഹനങ്ങളിൽ ഇടിച്ചുകയറി അപകടം. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ചെത്തോംങ്കരയിൽ ഇന്നു ഉച്ചകഴിഞ്ഞ് രണ്ടരയോടായിരുന്നു അപകടം. സമീപത്തെ ഹോട്ടലിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറും മൂന്നോളം ഇരുചക്രവാഹനങ്ങളും ഫുഡ്പാത്തിൻ്റെ കൈവരിയും ഇടിച്ചുതകർത്താണ് ആംബുലൻസ് നിന്നത്. കർണ്ണാടക സ്വദേശികൾ ശബരിമലക്ക് പൂജിക്കുവാനെത്തിച്ച പുതിയ വാഹനമാണ് അപകടമുണ്ടാക്കിയത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.