റാന്നി: സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസാ പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. റാന്നി ബ്ലോക്ക് തല പ്രവേശനോത്സവം റാന്നി-വൈക്കം ഗവൺമെൻറ് യു.പി സ്കൂളിൽ അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ. പ്രകാശ് അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രീതി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ബി.പി.സി. ഷാജി എ. സലാം, വാർഡ് മെമ്പർ മന്ദിരം രവീന്ദ്രൻ, സബ് ഇൻസ്പെക്ടർ റെജി തോമസ്, പി.ടി.എ പ്രസിഡണ്ട് രതീഷ് കുമാർ, പ്രഥമാധ്യാപകൻ സി.പി സുനിൽ, അധ്യാപക പ്രതിനിധി പി.ആര്‍ ബിന്ദു, ക്ലസ്റ്റർ കോ-ഓർഡിനേറ്റർ അനുഷ ശശി, സ്പെഷ്യൽ എഡ്യൂക്കേറ്റർ വി.ആര്‍ വിഞ്ചു എന്നിവർ സംസാരിച്ചു.
പുതുതായി വന്ന കുട്ടികളെ അധ്യാപകർ പ്രത്യേകം തയ്യാറാക്കിയ തലപ്പാവ് ധരിപ്പിച്ച് സ്വീകരിച്ചു. എല്ലാ കുട്ടികൾക്കും വർണ്ണശബളമായ ഐഷേഡുകൾ നൽകി. കുട്ടികൾക്ക് കുടുംബത്തോടൊപ്പം ഫോട്ടോ എടുക്കാൻ വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഫോട്ടോ പോയിൻറ് ശ്രദ്ധേയമായി.ചിറ്റാറിൽ നിന്നുള്ള വനിതകളുടെ ചെണ്ടമേളം പ്രവേശനോത്സവത്തിന് പകിട്ടേകി. കുട്ടികളുടെ കലാപരിപാടികൾ രക്ഷകർതൃ വിദ്യാഭ്യാസം, ലഹരി വിരുദ്ധ ഉദ്ബോധനം എന്നിവയും വിദ്യാലയത്തിലെ മികവുകളുടെ അവതരണവും നടന്നു. ബി.പി.സി ഷാജി എ. സലാം, പ്രഥമാധ്യാപകൻ സി.പി. സുനിൽ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.