റാന്നി : ചെമ്പനോലി വളവില്‍ വീണ്ടും വാഹനാപകടം. വൈകിട്ട് നാലരയോടെയാണ് സംഭവം. വെച്ചൂച്ചിറ ഭാഗത്തുനിന്നും അത്തിക്കയത്തേക്കു വന്ന പാഴ്സല്‍ ലോറിയാണ് മറിഞ്ഞത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.കഴിഞ്ഞ ദിവസം കരിങ്കല്ലുമായെത്തിയ ലോറി മറിഞ്ഞ അതേ വളവില്‍ തന്നെയാണ് പാഴ്സല്‍ ലോറിയും മറിഞ്ഞത്. ഇവിടെ സ്ഥാപിച്ച ക്രാഷ് ബാരിയര്‍ ടിപ്പര്‍ ലോറി മറിഞ്ഞപ്പോള്‍ നശിച്ചിരുന്നു. ടിപ്പര്‍ ലോറി മറിഞ്ഞത് ഇതുവരെ മാറ്റിയിരുന്നില്ല. ഇതിനോട് ചേര്‍ന്നാണ് പാഴ്സല്‍ ലോറിയും മറിഞ്ഞത്.
റാന്നി – ചെമ്പനോലി വളവില്‍ വീണ്ടും വാഹനാപകടം
RECENT NEWS
Advertisment