റാന്നി : പുത്തൻ അറിവുകളും അനുഭവങ്ങളും പകർന്ന് റാന്നി ഉപജില്ലയുടെ ശാസ്ത്രസംഗമം കുട്ടികൾക്ക് വേറിട്ട അനുഭവമായി. പഠനോപകരണം ഉപയോഗിച്ചുള്ള ഉദ്ഘാടനം ജനപ്രതിനിധികൾക്കും അത്ഭുതം ആയി. ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവർത്തി പരിചയ ക്ലബ്ബുകളുടെ സംയുക്ത കൂട്ടായ്മയായ ശാസ്ത്രരംഗം റാന്നി ഉപജില്ലയിലെ തെരഞ്ഞെടുത്ത വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് ശാസ്ത്ര സംഗമം നടത്തിയത്. റാന്നി എം.എസ്. ഹയർസെക്കൻഡറി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി ഉദ്ഘാടനം ചെയ്തു. റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. പ്രകാശ് അധ്യക്ഷത വഹിച്ചു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ റോസമ്മ രാജൻ, ബിപിസി ഷാജി എ.സലാം, പ്രഥമാധ്യാപകൻ ബിനോയി കെ.എബ്രഹാം, ശാസ്ത്രരംഗം ഉപജില്ലാ കോ-ഓർഡിനേറ്റർ എഫ്.അജിനി, ക്ലബ് സെക്രട്ടറിമാരായ ലിബികുമാർ, പി.ജെ ഷൈലു, കെ.പി പ്രസീത, അനിത എന്നിവർ പ്രസംഗിച്ചു. വിഷയ കൂട്ടായ്മകളെ വെള്ളം കയറാ അറകളായി മാറാതിരിക്കാൻ വൈവിധ്യമാർന്ന നൂതന ആശയപ്രവർത്തനങ്ങൾ തുടർന്നും നടത്തുമെന്ന് എ.ഇ.ഒയും ശാസ്ത്രരംഗം ഉപജില്ലാ കോ-ഓർഡിനേറ്ററും പറഞ്ഞു. നാല് ക്ലബ്ബുകളിലായി വിവിധ സ്കൂളുകളിലെ തെരഞ്ഞെടുത്ത 160 കുട്ടികൾ ശാസ്ത്ര സംഗമത്തിൽ പങ്കെടുത്തു.
പ്രവർത്തനങ്ങൾക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ റോസമ്മ രാജൻ, ശാസ്ത്രരംഗം ഉപജില്ല കോ- ഓർഡിനേറ്റർ എഫ് അജിനി എന്നിവർ നേതൃത്വം നൽകി. പേപ്പർ ക്യാരിബാഗ്, പെൻ സ്റ്റാൻഡ്, ഗിഫ്റ്റ് ബോക്സ്, ശാസ്ത്ര പരീക്ഷണങ്ങൾ, മാജിക്കുകൾ, ഡിബേറ്റ്, സമാന്തര ശ്രേണികൾ, സർവ്വ സമവാക്യങ്ങൾ, ഗ്ലോബ് നിർമ്മാണം, സമയമേഖലകൾ, അക്ഷാംശം രേഖാംശം എന്നിവയിൽ കുട്ടികൾക്ക് പുത്തൻ അറിവുകളും അനുഭവങ്ങളും നൽകി. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]