റാന്നി : സ്വന്തമായി വീട് എന്ന സ്വപ്നം ജീവിതത്തിൽ വലിയൊരു ആഗ്രഹമായി മനസ്സിൽ കൊണ്ടു നടന്ന പഴവങ്ങാടി പഞ്ചായത്തിലെ കുഴിക്കാല ലിജോയ്ക്ക് നാലര സെൻറ് സ്ഥലവും വീടും വാങ്ങി നൽകി റാന്നി ജനമൈത്രി പോലീസ് സമിതി. വർഷങ്ങളായി വിവിധ പ്രദേശങ്ങളിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്ന ലിജോ, ഭാര്യ സജിത, 5, 12 വയസുള്ള രണ്ട് മക്കളും അടങ്ങുന്നതായിരുന്നു കുടുംബം. കൂലിപ്പണി ചെയ്തു ജീവിതം മുൻപോട്ട് കൊണ്ടുപോയിരുന്ന ഈ കുടുംബത്തിന് സ്വന്തമായി വീട് എന്നത് വലിയ ഒരു ആഗ്രഹമായിരുന്നു. ഇവരുടെ ദയനീയാവസ്ഥ അറിയാൻ ഇടയായ റാന്നി മുന്‍ ഇൻസ്പെക്ടർ പി. എസ് വിനോദ് വിഷയം ജനമൈത്രി സമിതിയിൽ അവതരിപ്പിക്കുകയും മുൻ ഡി വൈ എസ് പി ആർ ബിനുവിന്‍റെ നേതൃത്വത്തിൽ പദ്ധതി മുൻപോട്ടു കൊണ്ടുപോകുവാൻ തീരുമാനിക്കുകയും ആയിരുന്നു. വീടിൻ്റെ താക്കോൽ ദാനം റാന്നി ഇൻസ്പെക്ടർ ജിബു ജോൺ ഉദ്ഘാടനം ചെയ്തു. പോലീസ് ജനമൈത്രി സമിതി കോ. ഓർഡിനേറ്റർ ശ്രീനി ശാസ്താംകോവിൽ അധ്യക്ഷത വഹിച്ചു. മുൻ ഇൻസ്പെക്ടർ പി എസ് വിനോദ് വീടിൻ്റെ താക്കോൽ കുടുംബത്തിന് കൈമാറി. സബ് ഇൻസ്പെക്ടർ ആദർശ്, എ എസ് ഐ കൃഷ്ണൻകുട്ടി, ഡി വൈ എസ് പി ഓഫീസ് റൈറ്റർ ലിജു, സ്റ്റേഷൻ റൈറ്റർ സൂരജ് മാത്യു, സി പിഓമാരായ ലിജു, അശ്വധിഷ്, സമിതി അംഗങ്ങളായ മന്ദിരം രവീന്ദ്രൻ, സുരേഷ് പുള്ളോലി, നിഷാ രാജിവ്, എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1