റാന്നി: പഞ്ചായത്തിലേക്കുള്ള ഇടതു സ്‌ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയായി. ബഹുഭൂരിപക്ഷം സീറ്റുകളിലും മത്സരിക്കുന്ന സി.പി.എം സി.പി.ഐക്ക് മൂന്നും കേരളാ കോണ്‍ഗ്രസി(മാണി)ന് ഒരു സീറ്റും ആണ് നല്‍കിയത്. ആകെയുള്ള 13 സീറ്റുകളില്‍ ഒമ്പതിടത്താണ് സി.പി.എം സ്‌ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. ഒന്നിലും ആറിലും മാത്രമാണ് നിലവിലെ പഞ്ചായത്തു കമ്മറ്റിയില്‍ ഉണ്ടായിരുന്ന അംഗങ്ങള്‍ വീണ്ടും ജനവിധി തേടുന്നത്.
ഒന്നാം വാര്‍ഡായ തോട്ടമണ്ണില്‍ നിലവിലെ പഞ്ചായത്തു പ്രസിഡന്റ് ശശികല രാജശേഖരനും ആറാം വാര്‍ഡ് പുതുശേരി മലയില്‍ പഞ്ചായത്തംഗമായിരുന്ന സുധാകുമാരിയും മത്സരിക്കും. പുതുശേരിമല കിഴക്ക് വാര്‍ഡില്‍ നിലവിലെ ഗ്രാമപഞ്ചായത്തംഗം സബിതയ്‌ക്കു പകരം ഭര്‍ത്താവ് പി.വി ബിജു ജനവിധി തേടും.
ബ്ലോക്കു പഞ്ചായത്തംഗമായിരുന്ന ബിനോയ് കുര്യാക്കോസ് ഇക്കുറി ഗ്രാമപഞ്ചായത്തിലേക്കാണ് മത്സരിക്കുക. ബ്ലോക്കുപടി വാര്‍ഡിലാണ് ഇദ്ദേഹം രംഗത്തുള്ളത്. ഒന്ന്, രണ്ട്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്, 12, 13 എന്നീ വാര്‍ഡുകളിലാണ് സി.പി.എം സ്‌ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. മൂന്ന്, നാല്, 11 എന്നീ വാര്‍ഡുകള്‍ സി.പി.ഐക്കും പത്താം വാര്‍ഡ് കേരളാ കോണ്‍ഗ്രസി (മാണി)നും ലഭിച്ചു വാര്‍ഡും സ്‌ഥാനാര്‍ത്ഥികളും.
തോട്ടമണ്‍- ശശികല രാജശേഖരന്‍, മുണ്ടപ്പുഴ-സന്ധ്യാമോള്‍, വൈക്കം- ജോജോ കോവൂര്‍, മന്ദിരം-ടി.കെ.വാസുദേവന്‍, പാലച്ചുവട്-അമ്പിളി മധുസൂദനന്‍, പുതുശേരിമല- സുധാകുമാരി, പുതുശേരിമല കിഴക്ക്- ബിജു പി.വി, കരിങ്കുറ്റിക്കല്‍-ഗീതാ സുരേഷ്, ഇഞ്ചോലി-ഐശ്വര്യ ഷാജി, ഉതിമൂട്-ശോഭ ചാര്‍ലി, വാളിപ്ലാക്കല്‍-മഞ്‌ജു എം, തെക്കേപ്പുറം-റോഷന്‍ സി.ടോം, ബ്ലോക്കുപടി- ബിനോയ് കുറിയാക്കോസ് എന്നിവരാണ് ഇടതുപക്ഷ സ്‌ഥാനാര്‍ത്ഥികള്‍.